
Social Media
പമ്പയാറിന് പനിനീര്‍ക്കടവില്‍; ‘അമ്മേ ഇത് ഇങ്ങനെയാണ് പാടേണ്ടത്’ സിത്താര പാട്ട് പഠിപ്പിച്ച് സാവൻ..
പമ്പയാറിന് പനിനീര്‍ക്കടവില്‍; ‘അമ്മേ ഇത് ഇങ്ങനെയാണ് പാടേണ്ടത്’ സിത്താര പാട്ട് പഠിപ്പിച്ച് സാവൻ..

ഗായിക സിത്താര കൃഷ്ണകുമാറും മകൾ സാവന്‍ ഋതുവുമുള്ള സുന്ദരമായ നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അമ്മയും മകളും ഒരുമിച്ചുള്ള പാട്ടുകൾ സിതാര തന്നെ പങ്കുവെയ്ക്കാറുണ്ട് . ഇക്കുറി സിത്താരയെ മകള്‍ സാവന്‍ ഋതു പാട്ടുപഠിപ്പിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്
‘മുത്തശ്ശി’ എന്ന ചിത്രത്തിനുവേണ്ടി വി ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ‘പമ്പയാറിന് പനിനീര്‍ക്കടവില്‍’ എന്ന് തുടങ്ങുന്ന പാട്ടാണ് സാവന്‍ അമ്മയെ പഠിപ്പിക്കുന്നത്.
വീഡിയോ പങ്കുവെച്ച് സിത്താര എഴുതുന്ന കുറിപ്പാകട്ടെ ഇങ്ങനെ..
‘ഞങ്ങള്‍ തുടങ്ങട്ടെ ! Ready 1, 2, 3…. പമ്പയാറില്‍ പനിനീര് കടവില്‍ ! കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം !’
തണ്ണീർമത്തനിലെ ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടി സാവന്‍ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു.
ഇരുവരും ഒന്നിച്ച് പാടിയ ‘ഉയരെ’യിലെ ‘നീ മുകിലോ’, ‘മധുരരാജ’യിലെ ‘മോഹമുന്തിരി’ തുടങ്ങിയ പാട്ടുകളൊക്കെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
daughter teaching sithara krishnakumar pambayarin panineerkkadavil song……
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....