ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും എത്തുന്നു എത്തുന്നു. ഡിസ്്കോ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ആഗസ്റ്റിൽ ചിത്രീകരണമാരംഭിക്കും. ഇന്ദ്രജിത്തും ചെമ്പൻ വിനോദും മുകേഷുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് .
പശ്ചിമ അമേരിക്കയിൽ വർഷം തോറും അരങ്ങേറുന്ന ബേർണിംഗ് മാൻ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഡിസ്കോയുടെ രചന നിർവഹിക്കുന്നത് എസ്. ഹരീഷാണ് . ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് ഒരുക്കിയത്. ഒരു ഗ്രാമത്തിൽ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിചോടുകയും അതിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ് ജെല്ലിക്കെട്ട് എന്ന ചിത്രം പറയുന്നത്.
ചുഴലിയാണ് ലിജോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ജോജു ജോർജും ചെമ്പൻ വിനോദും സൗബിൻ ഷാഹിറും ദിലീഷ് പോത്തനും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...