Connect with us

ഫെബ്രുവരി 23 ന് ഷൈലോക്കിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ്; തലേം കുത്തിനിന്നാലും എത്തില്ലെന്ന് നിർമ്മാതാവ്; ദൈവമേ ഇ കുഞ്ഞാടിനെ കാത്തോണേ…

Malayalam Breaking News

ഫെബ്രുവരി 23 ന് ഷൈലോക്കിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ്; തലേം കുത്തിനിന്നാലും എത്തില്ലെന്ന് നിർമ്മാതാവ്; ദൈവമേ ഇ കുഞ്ഞാടിനെ കാത്തോണേ…

ഫെബ്രുവരി 23 ന് ഷൈലോക്കിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ്; തലേം കുത്തിനിന്നാലും എത്തില്ലെന്ന് നിർമ്മാതാവ്; ദൈവമേ ഇ കുഞ്ഞാടിനെ കാത്തോണേ…

2020 ലെ മമ്മൂട്ടിയുടെ ആദ്യം ചിത്രം ഷൈലോക്ക് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് . ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ട് 400 അധികം സ്‌പെഷ്യല്‍ ഷോകളാണ് ഷൈലോക്കിന് വേണ്ടി മാത്രം ഒരുക്കിയത്. ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗിനെക്കുറിച്ച് ഒരു പ്രചരണം നടന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ ഷൈലോക്ക് ഫെബ്രുവരി 23ന് റിലീസ് ചെയ്യപ്പെടും എന്നതായിരുന്നു പ്രചരണം. എന്നാൽ ഈ വ്യാജ വാർത്തയ്ക്ക് എതിരെ സംവിധായകൻ അജയ് വാസുദേവൻ എത്തിയതിന് പിന്നാലെ നിർമ്മാതാവ് രംഗത്ത്

സ്നേഹിതരെ വരില്ല എന്ന് ഞാൻ പറയില്ല, എന്നാൽ feb 23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? അര്കുവേണ്ടി? ദൈവമേ ഇ കുഞ്ഞാടിനെ കാത്തോണേ… സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു വാളെടുക്കുന്നവൻ വാളാലെ..യെന്നാണ് ഫേസ്ബുക്കിൽ കുറിച്ചു

ഷൈലോക്ക് സിനിമ നിങ്ങളുടെ ഏവരുടേയും നല്ല അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു അതിന് ആദ്യമേ തന്നെ ഓരോ പ്രേക്ഷകനോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. അതോടൊപ്പം തന്നെ ഒരു പ്രധാന കാര്യം അറിയിക്കാനുള്ളത് സിനിമ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെടുകയുണ്ടായി. അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ്. അങ്ങനെ ഉള്ള തെറ്റായ വാര്‍ത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളില്‍ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നുവെന്നാണ് സംവിധായകൻ കുറിച്ചത്

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഷൈലോക്ക് . മമ്മൂട്ടി അജയ് കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക്. മമ്മൂട്ടി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോബി ജോര്‍ജാണ് നിര്‍മ്മാണം. ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം മീന, രാജ്കിരണ്‍, സിദ്ധിക്ക്, ബൈജു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു.

കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്.

ആദ്യ ദിനം 110 ന് മേല്‍ അധികം ഷോകളും രണ്ടാം ദിനത്തിൽ 90 ല്‍ അധികവും മൂന്നാം ദിനം 107 ല്‍ അധികവും നാലാം ദിനം 115 ല്‍ അധികവും സ്‌പെഷ്യല്‍ ഷോകളാണ് സംഘടിപ്പിച്ചതെന്ന സംവിധയകൻ പുറത്തുവിട്ടിരുന്നു . ഈ മാസം 23- നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shylock movie

More in Malayalam Breaking News

Trending

Recent

To Top