Connect with us

ഒന്നുകിൽ എനിക്ക് പ്രോട്ടീന്‍ പൗഡര്‍ തരണം അല്ലങ്കിൽ എന്നെ പുറത്തുവിടണം; ബിഗ്‌ബോസിനോട് സുജോ മാത്യു!

Malayalam

ഒന്നുകിൽ എനിക്ക് പ്രോട്ടീന്‍ പൗഡര്‍ തരണം അല്ലങ്കിൽ എന്നെ പുറത്തുവിടണം; ബിഗ്‌ബോസിനോട് സുജോ മാത്യു!

ഒന്നുകിൽ എനിക്ക് പ്രോട്ടീന്‍ പൗഡര്‍ തരണം അല്ലങ്കിൽ എന്നെ പുറത്തുവിടണം; ബിഗ്‌ബോസിനോട് സുജോ മാത്യു!

ബിഗ്‌ബോസ് സീസൺ 2 ചൂടുപിടിക്കുമ്പോൾ ബിഗ്‌ബോസ് ഹൗസിനുള്ളിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്.മലയാളി പ്രേക്ഷകരുടെ മനസ്സിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച പരിപാടിയിൽ 17 മത്സരാർത്ഥികളാണുള്ളത്.എല്ലാ മത്സരാർത്ഥികളും മലയാളികൾക്ക് സുപരിചിതർ തന്നെയാണ്.ബിഗ് ബോസിലെ ‘മസിലളിയനാ’ണ് സുജോ മാത്യു.മത്സരത്തിന്റെ ആദ്യ ദിവസങ്ങള് ചുരുക്കം മാത്രം സംസാരിച്ചിരുന്ന സുജോ ഇപ്പൊ ആളാകെ മാറിയിരിക്കുകയാണ്.

ഞായറാഴ്ച എപ്പിസോഡില്‍ അദ്ദേഹം ബിഗ് ബോസിനോട് വ്യക്തിപരമായി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു. തനിക്ക് ഇനിയും പ്രോട്ടീന്‍ പൗഡര്‍ നല്‍കാതെയിരിക്കരുതെന്നും അല്ലാതെപക്ഷം പുറത്തേക്ക് വിടണമെന്നുമായിരുന്നു ക്യാമറയിലേക്ക് നോക്കി സുജോ പറഞ്ഞത്.

‘ഒന്നുകില്‍ പ്രോട്ടീന്‍ പൗഡര്‍, അല്ലെങ്കില്‍ എന്നെ തിരിച്ചുവിടണം, ഇങ്ങനെ പട്ടിണി കിടക്കാന്‍ എനിക്ക് പറ്റില്ല. ദിവസം 6-7 തവണ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളാണ്. കഴിക്കാതിരിക്കുമ്പോള്‍ അതുപോലെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്’, സുജോ ബിഗ് ബോസ് കേള്‍ക്കാന്‍ പറഞ്ഞു.ദുബൈ ഫാഷന്‍ വീക്കില്‍ അടക്കം അന്തര്‍ദേശീയ മോഡലുകള്‍ക്കൊപ്പം വേദി പങ്കിട്ടയാളാണ് കോട്ടയം സ്വദേശിയായ സുജോ മാത്യു. ബിഗ് ബോസ് ഹൗസിലും അദ്ദേഹം വ്യായാമം മുടക്കാറുമില്ല. ഒപ്പമുള്ള മത്സരാര്‍ഥികളെയും വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കാറുമുണ്ട്.

sujo in bigboss

More in Malayalam

Trending

Recent

To Top