Connect with us

ബിഗ് ബോസ്സിൽ പൊരിഞ്ഞ അടി; പൊട്ടിക്കരഞ്ഞ് രജനി ചാണ്ടി.. അപ്രതീക്ഷിത സംഭവങ്ങൾ

Malayalam

ബിഗ് ബോസ്സിൽ പൊരിഞ്ഞ അടി; പൊട്ടിക്കരഞ്ഞ് രജനി ചാണ്ടി.. അപ്രതീക്ഷിത സംഭവങ്ങൾ

ബിഗ് ബോസ്സിൽ പൊരിഞ്ഞ അടി; പൊട്ടിക്കരഞ്ഞ് രജനി ചാണ്ടി.. അപ്രതീക്ഷിത സംഭവങ്ങൾ

ബിഗ് ബോസ് രണ്ടാം സീസണിൽ ആദ്യ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തത് വീട്ടിലെ മുതിർന്ന അംഗമായ രാജിനി ചാണ്ടിയെയായിരുന്നു. പ്രായത്തിൽ മൂത്ത രാജിനി ചാണ്ടിയെ വീട്ടിലെ മറ്റ് അംഗങ്ങൾ അനുസരിക്കുമെന്നും തർക്കങ്ങൾ ഉണ്ടാകില്ലെന്നുമുള്ള പ്രതീക്ഷയിലായിരുന്നു രാജിനി ചാണ്ടിയെ ക്യാപ്റ്റനാക്കാൻ എല്ലാവരും ഒരേ സ്വരത്തിൽ തീരുമാനിച്ചത്. ഇനി കളി വേറെ ലെവലാണെന്ന് മോഹൻലാൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരിയ്ക്കുകയാണ്.

ക്യാപ്റ്റൻ സ്ഥാനത്തിരുന്ന് ഒരാഴ്ച ഭരിച്ച രാജിനി ചാണ്ടിയ്ക്കെതിരെ വീട്ടിലെ മറ്റ് അംഗങ്ങൾ തിരിയുന്ന കാഴ്ചയാണ് ഇപ്പോൾ തുടങ്ങിയത്. പരികുട്ടിയുടെ ഭക്ഷണ ശീലമാണ് ബിഗ് ബോസ്സിൽപ്രശ്ങ്ങൾക്ക് ഉടലെടുത്തത് . ഭക്ഷണം പത്രത്തിലെടുത്ത കഴിക്കാൻ തുടങ്ങിയപ്പോഴാണ് രാജിനി ഇടപെട്ടത്, ഇപ്പോൾ കഴിക്കേണ്ട ആവശ്യമില്ല അത് രാത്രിയിലേക്കുള്ളതാണെന്നു പറഞ്ഞ രാജിനി പരികുട്ടിയെ അക്ഷരാർത്ഥത്തിൽ വിഷമിപ്പിക്കുകയായിരുന്നു, എന്നാൽ മറ്റുള്ളവരോട് ഈ പ്രീതിക്ഷേദം കാണിക്കാതിരുന്നതപ്പോൾ അത് പരികുട്ടിയെ അവഹ്‌ലിക്കുന്ന രീതിയിലേക്ക് മാറി പരികുട്ടിക്ക് അത് ശരിക്കും അപമാനം തന്നെയായിരുന്നു.

ബിഗ് ബോസ് താരങ്ങൾ ഒന്നടങ്കം രാജിനിയെ കുറ്റപ്പെടുത്താൻ തുടങ്ങിയതോടെ കഥ മാറി, പിന്നീട് എനിക്ക് ഇവിടെ നില്ക്കാൻ വൈയ്യ എന്നും എത്രയും പെട്ടന്ന് പുറത്തു പോകണമെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു . എല്ലാവരെയും കാണണം എണ്ണിയൊക്കെ പറഞ്ഞു അക്കെ അലമ്പായി, അതിനിടയിൽ ഡോക്ടർ ഇടപെടുകയും രംഗങ്ങൾ വഷളാക്കാൻ ശ്രമിക്കുകയും ചെയ്തു, പാഷാണം ഷാജി പരീക്കുട്ടിയെയും കൂട്ടി രാജിനി ചാണ്ടിയുടെ എടുത്തുപോയി. പരീക്കുട്ടിയും രാജിനി ചാണ്ടിയും തമ്മിലുള്ള പിണക്കം മാറ്റാൻ ശ്രമിക്കുകയും ചെയ്‍തു

ആദ്യം തന്നെ  വീട്ടിലെ മറ്റൊരു മുതിർന്ന അംഗമായ രജിത് കുമാറും രാജിനി ചാണ്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. പക്ഷപാതം തന്നെയായിരുന്നു രജിത് കുമാറിന്ർറെയും പ്രശ്നം. ക്യാപ്റ്റൻ എന്ന നിലയിൽ രാജിനി വീട്ടിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ പരിഗണിക്കുന്നില്ലെന്ന് രജിത് കുമാർ പരാതി ഉയർത്തുകയുണ്ടായി. എന്നാൽ രജിത് കുമാറിൻ്റെ വാദത്തെ അനുകൂലിച്ച് അധികമാരും രംഗത്തെത്തിയില്ലെന്നത് ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ തനിക്കു നേരെ ഉയർന്ന ആരോപണങ്ങളെ മറ്റൊരു രീതിയിലായിരുന്നു രാജിനി ചാണ്ടി സമീപിച്ചത്. ഒരു കാര്യത്തെ പോസിറ്റീവായും നെഗറ്റീവായും സ്വീകരിക്കാമെന്ന് രാജിനി പറഞ്ഞു. വീട്ടിൽ ആദ്യം ഉണരുന്ന താനാണ് അടുക്കളയിൽ കയറി എല്ലാവർക്കും ചപ്പാത്തിയുണ്ടാക്കുന്നത്. താൻ ആരെയും അറിയിക്കാതെ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയാണെന്നോ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം ജോലി ചെയ്യുകയാണെന്നോ ചിന്തിക്കാമെന്ന് രാജിനി ചാണ്ടി പറഞ്ഞു. എന്നാൽ പ്രശ്നം അധികം വഷളാകാതെ കെട്ടടങ്ങുകയായിരുന്നു.

big boss malayalam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top