
Malayalam
ഞാൻ നൽകിയ വിശദീകരണം എല്ലാവർക്കും മനസിലായിട്ടുണ്ടെന്ന് കരുതുന്നു;ശോഭയാത്ര വിവാദത്തെ കുറിച്ച് അനുശ്രീ!
ഞാൻ നൽകിയ വിശദീകരണം എല്ലാവർക്കും മനസിലായിട്ടുണ്ടെന്ന് കരുതുന്നു;ശോഭയാത്ര വിവാദത്തെ കുറിച്ച് അനുശ്രീ!

മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നായികയാണ് അനുശ്രീ. താരത്തിന് തുടക്കമുതലുള്ള പിന്തുണ ഇന്നും പ്രേക്ഷകർ നൽകുന്നുണ്ട് അതിനു കാരണം അനുശ്രീയുടെ മികച്ച അഭിനയവും,സ്വഭാവ സവിശേഷതയുമാണ്.ഇപ്പോഴിതാ തനിക്കു നേരെ ഉയർന്ന വിമർശങ്ങൾക്കെതിരെ താരത്തിന്റെ വാക്കുകൾ ആണ് വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ ഭാരതാംബയായി എത്തിയതിന് നടി അനുശ്രീ കേട്ട വിമർശനങ്ങൾ ചെറുതൊന്നുമല്ല.
ഇതിനു പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ലെന്ന് താരം അന്നുതന്നെ വ്യക്തമാക്കിയിരുന്നെങ്കിലും വിമർശകർക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല. അനുശ്രീ ബി.ജെ.പിയിൽ ചേർന്നെന്നും, ആരാധകരെ നിരാശരാക്കിയെന്നുമൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലടക്കമുള്ള പ്രചരണങ്ങൾ വന്നത്.ഇത്തരത്തിലുള്ള വിമർശനങ്ങളെയും പ്രചരണങ്ങളെയും താൻ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് അനുശ്രീ.
അനുശ്രീയുടെ വാക്കുകൾ-‘
ആളുകൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അർത്ഥത്തിൽ വളച്ചൊടിക്കപ്പെടുമ്പോൾ സങ്കടം വരാറുണ്ടായിരുന്നെന്നും,എങ്കിലും അതെല്ലാം ആദ്യത്തെ കുറച്ചു നാളുകളിൽ മാത്രമാണെന്നും താരം പറയുന്നു. ഇനി ഏതു പ്രശ്നമായാലും ആദ്യമായി നേരിടുമ്പോഴാണല്ലോ നമ്മളെ ഭയങ്കരമായി ഉലയ്ക്കുക.അങ്ങനെ വീണ്ടും വിവാദമുണ്ടാകുമ്പോൾ നേരിടാൻ പഠിച്ചിട്ടുണ്ടാകും.കൂടാതെ കുറച്ചുപേരെയെങ്കിലും അറിയുന്നവരെ എന്തെങ്കിലും പറയുമ്പോഴാണല്ലോ ആളുകൾക്ക് സന്തോഷം തോന്നുക.അതുകൊണ്ട് തന്നെ ഞാനതിന് വിശദീകരണം കൊടുത്തിരുന്നു.അപ്പോൾ അതെല്ലാവർക്കും മനസിലായിട്ടുണ്ടാകുമെന്നും ബാക്കി എന്താണെങ്കിലും അവർ പറഞ്ഞോട്ടെ എന്ന് വിചാരിമെന്നും അനുശ്രീ കൂട്ടിച്ചേർത്തു.
about anusree
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...