
Bollywood
ഛപാകിൽ ഭർത്താവ് രൺവീർ സിങ്ങും പണം നിക്ഷേപിച്ചിട്ടുണ്ടോ?വായടപ്പിക്കുന്ന മറുപടി നൽകി ദീപിക!
ഛപാകിൽ ഭർത്താവ് രൺവീർ സിങ്ങും പണം നിക്ഷേപിച്ചിട്ടുണ്ടോ?വായടപ്പിക്കുന്ന മറുപടി നൽകി ദീപിക!

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബോളിവുഡിന്റെ ഇഷ്ട്ട നായിക ദീപിക പദുകോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഛപാക്’.ഒരുപക്ഷേ ഈ സിനിമ ദീപിക പദുക്കോണിനെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷയുളളതാണെന്ന് വേണം പറയാൻ.കാരണം തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമെന്നതിനു പുറമേ നിർമാതാവിന്റെ ഉത്തരവാദിത്തം കൂടി ദീപിക ഏറ്റെടുത്തു എന്ന പ്രത്യകത കൂടിയുണ്ട്.ദീപിക തന്നെ നായികയായി എത്തുന്ന ‘ഛപാക്’ എന്ന സിനിമയിലൂടെ നിർമാണരംഗത്തേക്കും കടക്കുകയാണ് ദീപിക അതുകൊണ്ട് തന്നെ ഒരേ സമയം രണ്ട് ഉത്തരവാദിത്വം ഉണ്ട് താരത്തിന്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച ‘ഛപാക്’ സിനിമയുടെ ടൈറ്റിൽ ട്രാക്ക് ലോഞ്ചിനിടെ മാധ്യമപ്രവർത്തകൻ ദീപികയോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി.എന്നാൽ ആ ചോദ്യത്തിന്
വായടപ്പിക്കുന്ന മറുപടിയാണ് ദീപിക നൽകിയത്. “‘ഛപാക്’ സിനിമയിൽ ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങും പണം നിക്ഷേപിച്ചിട്ടുണ്ടോ”യെന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
താരത്തിന്റെ കിണ്ണം കാച്ചിയ മറുപടി ഇങ്ങനെ.”നിങ്ങളോട് ആരാണിത് പറഞ്ഞത്, ഇതെന്റെ സ്വന്തം പണ”മാണെന്നായിരുന്നു ദീപികയുടെ മറുപടി. രൺവീറും സിനിമയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നത് വളരെ തെറ്റായ ധാരണയാണെന്നു സംവിധായിക മേഘ്ന ഗുൽസറും കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ഇതിവൃത്തം എന്ന് പറയുന്നത് ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് സിനിമയിൽ പറയുന്നത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഛപാക്’. ഇതാദ്യമായാണ് മേഘ്നയും ദീപികയും ഒരു ചിത്രത്തിനായി കൈകോര്ക്കുന്നത്. സിനിമയിൽ ‘മാൽതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് നൽകുന്നത്.കൂടാതെ ചിത്രത്തിനായി ദീപിക പങ്കെടുത്ത പരിപാടികളിലെല്ലാം ചിത്രം തന്നെ എത്രത്തോളം സ്വാധിനിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു.
about deepika padukone
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....