Connect with us

ഒരു 35 വർഷം കാത്തിരിക്കൂ;വിവാഹത്തിന് മുൻപ് മാതാപിതാക്കൾ പറഞ്ഞതിങ്ങനെയെന്ന് ദീപിക!

Bollywood

ഒരു 35 വർഷം കാത്തിരിക്കൂ;വിവാഹത്തിന് മുൻപ് മാതാപിതാക്കൾ പറഞ്ഞതിങ്ങനെയെന്ന് ദീപിക!

ഒരു 35 വർഷം കാത്തിരിക്കൂ;വിവാഹത്തിന് മുൻപ് മാതാപിതാക്കൾ പറഞ്ഞതിങ്ങനെയെന്ന് ദീപിക!

ബോളിവുഡിന്റെ ഇഷ്ട്ട താരദമ്പതികളാണ് രൺവീർ സിങും ദീപിക പദുകോണും.സ്ക്രീനിലെ പോലെ തന്നെ ജീവിതത്തിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണിവർ.കൂടാതെ ഇവരുടെ ജീവിത രീതിയെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണുള്ളത്.താരങ്ങളുടെ ഭൂരിഭാഗം അഭിമുഖങ്ങളിലും ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യം പതിവാണ്.ഇപ്പോൾ ദീപിക വെളിപ്പെടുത്തുന്നത് വിവാഹത്തിനു മുൻപ് മാതാപിതാക്കൾ നൽകിയ ഉപദേശത്തെ കുറിച്ചാണ്.

ഒരാളുടെ വിവാഹം എന്നത് ഏറെ രസകരമായ ഒന്നാണെന്നും, അത് കുറച്ച് കാലത്തേയ്ക്ക് എങ്കിലും രസകരമായിരിക്കുമെന്നും, താൻ എന്റേയും രൺവീറിന്റേയും മാതാപിതാക്കളോട് പറഞ്ഞെന്നുമാണ് ദീപിക പറയുന്നത്.നിങ്ങൾ ഒരു 35 വർഷം കാത്തിരിക്കൂ, അപ്പോൾ മനസ്സിലാകും എന്നാണ് ഇവർ പറഞ്ഞത്. ദീപിക പറഞ്ഞു.

ഇതിനിടയിൽ തന്നെ രൺവീറും-ദീപികയും തമ്മിലുണ്ടാകുന്ന വഴക്കിനെ കുറിച്ചും ദീപികയോട് ചോദിക്കുകയുണ്ടായി. എന്നാൽ വഴക്കിടാറില്ലെന്നായിരുന്നു എന്ന ദീപികയുടെ മറുപടി പെട്ടന്നായിരുന്നു വന്നത്. ഞങ്ങൾ ഒരുമിച്ച് കിട്ടുന്ന സമയം മനോഹരമായി ചിലവഴികാറുണ്ടെന്നും,. പരസ്പരം മനസ്സിലാക്കി ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും, എനിയ്ക്ക് രൺവീറിനേയും അദ്ദേഹത്തിന് എന്നേയും വളരെ നന്നായിട്ട് അറിയുന്നത്കൊണ്ട് തന്നെ അദ്ദേഹ എന്നെ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട് എന്നാണ് ദീപിക പറയുന്നത്.

മറ്റൊരു കാര്യം എന്ന് പറയുന്നത് ഞങ്ങൾ രണ്ട് പേരും വളരെ വ്യത്യസ്തരായ മനുഷ്യരാനിന്നുള്ളതാണ്. ഞാൻ വളരെ രാവിലെ ഉറക്കം എഴുന്നേൽക്കുന്ന ആളാണ്. ഒപ്പം തന്നെ എല്ലാക്കാര്യങ്ങളും ഏറെ അച്ചടക്കത്തോടെ ചെയ്യും. പക്ഷേ ഇതിൽ നിന്ന് നേരെ വിപരീതമാണ് രൺവീർ ചെയ്യാറുള്ളത്. ഇതെല്ലാം മനസ്സിലാക്കി കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതമെന്നും ദീപിക കൂട്ടിച്ചേർത്തു. അതേ സമയം എല്ലാ ഭാര്യമാരേയും പോലെ ഭർത്താവിന്റെ പേഴ്സിൽ നിന്ന് പണം എടുക്കാറുണ്ടെന്നു നടി വ്യക്തമാക്കിയിരുന്നു.

about deepika padukone and ranveer singh

More in Bollywood

Trending

Recent

To Top