
Bollywood
വേദിയിലെ പ്രകടനം കണ്ട് വികാരഭരിതയായി ദീപിക പദുക്കോൺ!
വേദിയിലെ പ്രകടനം കണ്ട് വികാരഭരിതയായി ദീപിക പദുക്കോൺ!
Published on

ബോളിവുഡിലെ താര സുന്ദരിയാണ് ദീപിക പദുകോൺ.സ്വഭാവം കൊണ്ടും,അഭിനയ മികവുകൊണ്ടും താരം മറ്റുള്ളവരിൽ നിന്നും ഒരുപാട് മുന്നിലാണ്.വളരെപ്പെട്ടന്ന് ഇമോഷണലാകുന്ന ദീപികയെ ഒരുപാട് തവണ നാം കണ്ടിട്ടുണ്ട് ഇപ്പോഴിതാ സ്റ്റാർ പ്ലസിലെ ഡാൻസ് പ്ലസ് റിയാലിറ്റി ഷോയിൽ ഗസ്റ്റായെത്തിയ ദീപിക പദുക്കോൺ പൊട്ടിക്കരയുന്ന കാഴ്ചയാണ് കണ്ടത്. വേദിയിൽ മത്സരാർഥികൾ തനിക്കുവേണ്ടി നൃത്തം ചെയ്തതു കണ്ടപ്പോഴാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞത്.ദീപികയുടെ തന്നെ ‘പത്മാവത്’ എന്ന സിനിമയിലെ ഹിറ്റ് ഗാനം ഗൂമറിനാണ് മത്സരാർഥികൾ ചുവട് വെച്ചത് .നൃത്തം കഴിഞ്ഞതും എഴുന്നേറ്റ് നിന്നു കയ്യടിച്ചശേഷം ദീപിക പൊട്ടിക്കരയുകയായിരുന്നു.
എഴുന്നേറ്റു നിന്നുകൊണ്ട് കൈകൾ കൊണ്ട് മുഖം പൊത്തികരഞ്ഞ ദീപികയെ ഷോയിലെ വിധികർത്താവായ റെമോ ഡിസൂസ താരത്തെ ആശ്വസിപ്പിക്കുകയായിരുന്നു.ശേഷം സ്റ്റേജിലെത്തി താൻ കരഞ്ഞതിന്റെ കാരണമെന്തെന്ന് ദീപിക പറഞ്ഞു. ”ഞാൻ നിരവധി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇന്നു ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് വാക്കുകളാൽ എനിക്ക് പറയാനാവില്ല. ഞാൻ എന്റെ ഹൃദയത്തിൽനിന്നാണ് ഇത് പറയുന്നത്, നന്ദി” മത്സരാർഥികളോടായി ദീപിക പറഞ്ഞു.
താരത്തിന്റെ പുതിയ ചിത്രം ‘ഛപാകി’ന്റെ പ്രൊമോഷൻ ഭാഗമായാണ് ദീപിക ഡാൻസ് പ്ലസ് റിയാലിറ്റി ഷോയിലെത്തിയത്.അടുത്ത വർഷം ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.ഛപാക് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയും ദീപിക പദുക്കോൺ കരഞ്ഞിരുന്നു. ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പർശിച്ചുവെന്നും പറയവെയാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞും ശബ്ദം ഇടറിയതും.
about deepika padukone
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...