
Bollywood
‘എനിക്ക് വേണ്ടത് നിന്നെമാത്രം’;ദീപികയുമൊത്തുള്ള പ്രണയ നിമിഷം പങ്കുവെച്ച് രൺവീർ!
‘എനിക്ക് വേണ്ടത് നിന്നെമാത്രം’;ദീപികയുമൊത്തുള്ള പ്രണയ നിമിഷം പങ്കുവെച്ച് രൺവീർ!
Published on

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ദീപികയും രൺവീറും. ക്രിസ്മസ് ലോകമെങ്ങും ആഘോഷിക്കുമ്പോൾ രൺവീറിനാവശ്യം ദീപികയെ മാത്രമാണ്.ഭാര്യക്കൊപ്പമുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് രൺവീർ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ‘ക്രിസ്മസിനു എനിക്ക് വേണ്ടത്’ എന്നായിരുന്നു ദീപികയെ ചുംബിക്കുന്ന ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ.
രൺവീറിനൊപ്പമുളള ചിത്രം പങ്കുവച്ച് ദീപികയും ക്രിസ്മസ് ആശംസകൾ നേർന്നെത്തിയിട്ടുണ്ട്.രൺവീറിനും ദീപികയ്ക്കും വിവാഹശേഷമുളള രണ്ടാമത്തെ ക്രിസ്മസ് ആഘോഷമാണിത്. 2018 നവംബറിലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നവംബർ 14 നാണ് ഇരുവരും ആദ്യ വിവാഹ വാർഷികം ആഘോഷമാക്കുകയും ചെയ്തിരുന്നു.കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ സിനിമയിലാണ് രൺവീർ സിങ് ഇപ്പോൾ അഭിനയിക്കുന്ന്. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ജീവചരിത്രം പറയുന്ന സിനിമയാണിത്. സിനിമയിൽ കപിലിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോണാണ്.
about deepika and ranveer
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...