Connect with us

ഇതൊക്കെ എങ്ങനെ സാധിക്കുന്നു!ദീപു ജി എന്ന് വിളിച്ച് ഓടി എത്തിയാളുടെ കൈകളിൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി ദീപിക!

Bollywood

ഇതൊക്കെ എങ്ങനെ സാധിക്കുന്നു!ദീപു ജി എന്ന് വിളിച്ച് ഓടി എത്തിയാളുടെ കൈകളിൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി ദീപിക!

ഇതൊക്കെ എങ്ങനെ സാധിക്കുന്നു!ദീപു ജി എന്ന് വിളിച്ച് ഓടി എത്തിയാളുടെ കൈകളിൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി ദീപിക!

ബോളിവുഡ് താരങ്ങൾ എവിടെയാണോ അവിടെയുണ്ടാകും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ.താരങ്ങൾക്കു പലപ്പോഴും ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകാറുള്ളത്.ചിലപ്പോൾ താരങ്ങൾ പ്രതികരിക്കാറുണ്ട്, ചിലർ അത് ശ്രദ്ധിക്കാറുമില്ല എന്നാൽ പലപ്പോഴും അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ദീപിക പദുകോൺ എത്താറുള്ളത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ദീപിക പാപ്പരാസികളോട് സംസാരിക്കുന്ന രസകരമായ ഒരു വീഡിയോയാണ്.

ദീപിക ഇപ്പോൾ പുതിയ ചിത്രമായ ഛാപാക്കിന്റെ പ്രേമോഷൻ തിരിക്കിലാണുള്ളത്. പരിപാടിയിൽ പങ്കെടുക്കനായി മുംബൈയിൽ എയർപ്പോർട്ടിൽ എത്തിയപ്പോഴായിരുന്നു ഇങ്ങനെ രസകരമായ സംഭവം നടന്നത്. ദീപികയെ കണ്ട ഉടൻ തന്നെ ദീപു ജി എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ഓടി ഒരാൾ എത്തുകയായിരുന്നു ഉടൻ താരം പാണ്ഡുജി എന്ന് വിളിച്ചു കൊണ്ട് കുശലാന്വേഷണം നടത്തുകയും ചെയ്തു. ആളുടെ കൈയിൽ ഇരുന്ന ഫോൺ വാങ്ങുകയും , അതിന്റെ കവർ അഴിച്ചു നോക്കട്ടെ എന്ന് ചോദിക്കുകയും ചെയ്യുകയാണ് ദീപിക .ചെയ്‌തോളുവെന്ന് ആളുടെ മറുപടി വന്നതോടെ ചിരിച്ചുകൊണ്ട് താരം ഫോണ്‍ തിരികെ നൽകിപ്പോകുന്നതാണ് വീഡിയോയിലുള്ളത്.ഇതിനോടകം ദീപികയുടെ ഈ രസകരമായ വീഡിയോ വൈറലായിട്ടുണ്ട്.

ഇപ്പോഴും എല്ലാവരോടും വളരെ നല്ല ബന്ധമാണ് ദീപിക പുലർത്തുന്നത്. അടുത്തിടെ ഇതേ പപ്പരാസികളോട് കുശലാന്വേഷണം ചേദിക്കുന്ന വീഡിയേ ബോളിവുഡ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. വിവാഹ ശേഷം ആദ്യം പുറത്തു വരുന്ന ദീപിക ചിത്രമാണ് ഛാപാക്ക് എന്ന പ്രത്യകത കൂടിയുണ്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമയാകുന്നത്. ലക്ഷ്മിയായുളള ദീപികയുടെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

about deepika

More in Bollywood

Trending

Recent

To Top