
Malayalam Breaking News
ആരെടാ നാറി നീ; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍!
ആരെടാ നാറി നീ; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍!
Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച് ഇന്നലെ യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്ത് എത്തിയിരുന്നു. സന്ദീപ് ജി.വാര്യർക്ക് ആഷിഖ് അബു മറുപടി നൽകിയതിന് പിന്നാലെ ഇപ്പോൾ നടി റിമ കല്ലിങ്കല്‍. വിഡ്ഡികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം, എന്നായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതോടൊപ്പം തന്നെ ‘ആരെടാ നാറി നീ’ എന്ന നടി ഫിലോമിനയുടെ സംഭാഷണവും ചിത്രവും പോസ്റ്റിനൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്. നിമിഷ സജയന്, റിമ കല്ലിങ്കല്‍ അടക്കം ചില നടിമാര്‍ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. ഇതിന്റെ പച്ഛാത്തലത്തിലാണ് സന്ദീപ് വാര്യരുടെ വിമർശനം.
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാര് നികുതി കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍കംടാക്സ് , എന്‍ഫോഴ്സ്മെന്റ് വകുപ്പുകള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു സന്ദീപിന്റെ പോസ്റ്റ്. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
സന്ദീപിന് മറുപടിയായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒറ്റവാക്കിലൂടെയാണ് സന്ദീപിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ചാണകത്തിൽ ചവിട്ടില്ല എന്ന ഒറ്റവാക്കാണ് ആശിഖ് അബു കുറിച്ചത്. അറിവിന്റെ കല എന്നു പറയുന്നത്. അവഗണിക്കേണ്ടതിനെ അറിയുക എന്നതാണ്. വാചകവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
RIIMA KALLINKAL FACEBOOK POST
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...