Connect with us

ആദ്യത്തെ കണ്‍മണിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ

Malayalam Breaking News

ആദ്യത്തെ കണ്‍മണിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ

ആദ്യത്തെ കണ്‍മണിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയപെട്ട ചാക്കോച്ചന് ഇത് ഏറെ പ്രത്യേകത നിറഞ്ഞ ക്രിസ്മസാണ് ഇത്തവണ. ആദ്യത്തെ കണ്‍മണിക്കൊപ്പമാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം. കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ മനോഹരമായ ചിത്രം ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

‘ദൈവം നിങ്ങളോട് കാത്തിരിക്കാന്‍ പറയുമ്ബോള്‍ അത് ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് നല്‍കാനാണ്’ എന്ന വാചകങ്ങളോടെയാണ് ചാക്കോച്ചന്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസിച്ചിരിക്കുന്നത്. ഒപ്പം മകനും ഭാര്യയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ‘ഇസ’ എന്ന് വിളിക്കുന്ന തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

ഇത്തവണ ഇസക്കൊപ്പം ആഘോഷം തുടങ്ങും മുൻപേ ചാക്കോച്ചൻ തന്റെ ചില പ്രിയപ്പെട്ട ആരാധകർക്കൊപ്പം ചേർന്നു. തിരുവനന്തപുരം സാധന ഹോം എന്ന വൃദ്ധരുടെ വാസ ഗൃഹത്തിലായിരുന്നു ചാക്കോച്ചന്റെ ആഘോഷം. ചെന്നപാടെ കൂട്ടത്തിൽ ഒരാൾ പാട്ടുപാടി ചാക്കോച്ചന്റെ മനം കവർന്നു. നമ്മളൊക്കെ ദൈവം തരുന്നതിനെ പറ്റി പരാതി പറയുന്നത് എന്തിനെന്ന് അദ്ദേഹത്തെ കണ്ടപ്പോൾ ചാക്കോച്ചന് തോന്നി.

പക്ഷെ അവർക്കൊപ്പം കൂടിയപ്പോൾ ഒരു കാര്യം ചാക്കോച്ചൻ മറന്നതോ അല്ലയോ എന്നറിയാതെ ഒപ്പം കൂടി. ഒരു തൊപ്പി. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വന്നതും ഒരാരാധകൻ അത് ചൂണ്ടിക്കാട്ടി സ്നേഹ പൂർവം താക്കീതു നൽകി. “കണ്ടോ കണ്ടോ ഒരു ശ്രദ്ധയുമില്ല ചെക്കന്. ഈ തൊപ്പിയും വെച്ചോണ്ടാണോ ക്രിസ്മസ് പ്രോഗ്രാമിന് പോവേണ്ടത് ചാക്കോച്ചാ.” എന്നൊരു ചോദ്യം. ചോദ്യത്തിലെ രസം മനസ്സിലാക്കിയ ചാക്കോച്ചൻ അതിനു പൊട്ടിച്ചിരിയുടെ സ്മൈലികൾ നിരത്തി മറുപടിയും നൽകിയിട്ടുണ്ട്.

kunchakko boban

More in Malayalam Breaking News

Trending

Recent

To Top