
Malayalam
അച്ഛനമ്മമാരുടെ വിവാഹമോചനം ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിട്ടില്ല;കല്യാണി പ്രിയദർശൻ!
അച്ഛനമ്മമാരുടെ വിവാഹമോചനം ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിട്ടില്ല;കല്യാണി പ്രിയദർശൻ!

മലയാള സിനിമയിൽ ഇന്നും ആരാധകരുള്ള നടിയാണ് ലിസി.പ്രമുഖ സംവിധായകനായ പ്രിയദർശനുമായുള്ള 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചിതരായി എന്ന വാർത്ത വലിയ ഞെട്ടലാണ് മലയാളികളിൽ ഉണ്ടാക്കിയത് .മക്കളായ തങ്ങൾക്കും അതെ വേദനയാണ് ഉണ്ടാക്കിയതെന്നും,എന്നാലിപ്പോൾ ഞങ്ങളുടെത് സമാധാനപരമായ ജീവിതമാണെന്ന് കല്യാണി പ്രിയദർശൻ.
“ഞങ്ങളുടെത് സമാധാനപരമായ ജീവിതമാണ്.ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്നനങ്ങളിലൂടെ അവർ കടന്നു പോയിട്ടും, അത് വീടിനെ ബാധിക്കില്ലെന്ന് അവർ ഉറപ്പുവരുത്തി. തീർച്ചയായും അവരുടെ പിരിയൽ ഒരു ഷോക്കായിരുന്നു, എന്നാൽ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങൾ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” കല്യാണി പറയുന്നു.ഒരു സ്വകര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനമ്മമാരുടെ വേർപിരിയലിനെ കുറിച്ചും അതു തങ്ങളുടെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും കല്യാണി തുറന്നു പറഞ്ഞത്.
സിനിമയിൽ മികച്ച നായികയായി തിളങ്ങി നിന്നിരുന്ന കാലത്താണ് ലിസി വിവാഹിതയാകുന്നത്. 1990 ഡിസംബർ 13 നായിരുന്നു പ്രിയദർശനുമായുളള വിവാഹം . നീണ്ടകാലത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2014 ഡിസംബറിൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ച് ചെന്നൈ കോടതിയെ സമീപിച്ചു. ശിവകാർത്തികേയന്റെ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്.
about kalyani priyadarshan
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...