
Malayalam
മകനെയല്ല മകളെയായിരുന്നു തങ്ങൾ ആഗ്രഹിച്ചിരുന്നത്;107 വയസുള്ള അമ്മുമ്മ പോലും അതിനായി പ്രാർത്ഥനയിലാണ്!
മകനെയല്ല മകളെയായിരുന്നു തങ്ങൾ ആഗ്രഹിച്ചിരുന്നത്;107 വയസുള്ള അമ്മുമ്മ പോലും അതിനായി പ്രാർത്ഥനയിലാണ്!

പ്രിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.മലയാളി പ്രേക്ഷകർ നേജിലേറ്റുന്ന താരമാണ് കുഞ്ചാക്കോബോബൻ.കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.മകൻ ഇസഹാക്ക് ജനിച്ച സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോളിതാ അതോടൊപ്പം മകനെയല്ല ഒരു മകളെയായിരുന്നു തങ്ങൾ ഇരുവരും ആദ്യം ആഗ്രഹിച്ചിരുന്നതെന്നും വെളിപ്പെടുത്തുകയാണ് താരം.
ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെൺകുഞ്ഞിനെയാണ്. അവൾക്കിടാൻ ഒരു പേരും കണ്ടെത്തിയിരുന്നു, സാറ. ആ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടയിലാണ് മോന്റെ ജനനം. അവന് ഒരു പേരു തിരയുമ്പോൾ പ്രിയയാണ് ഇസഹാക്ക് എന്ന് നിർദേശിച്ചത്. ബൈബിളിൽ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട്. അവർക്ക് വളരെ വൈകിയുണ്ടായ കുട്ടിക്ക് ഇട്ട പേരാണ് ഇസഹാക്ക്. ഞങ്ങളുടെ ജീവിതവുമായി അതിന് അടുത്ത ബന്ധമുണ്ടെന്ന് തോന്നിയപ്പോൾ ഞങ്ങളും അവന് ഇസഹാക്ക് എന്ന് പേരിട്ടു.
പ്രിയയുടെ അച്ഛന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർക്ക് 107 വയസാണ് പ്രായം. എപ്പോഴും പ്രാർത്ഥനയിലായിരിക്കും. ആ പ്രാർത്ഥനയിൽ എപ്പോഴും നിറയുന്ന ഒരു കാര്യമുണ്ട്. കർത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നത് എന്റെ കൊച്ചുമകൾക്ക് ഒരു കുട്ടി ജനിച്ചിട്ടാകണമേയെന്ന്. അത് കൺകുളിർക്കെ കാണാൻ അവർക്ക് കഴിഞ്ഞു. പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിക്കണമെന്നാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്’- ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ മനസു തുറന്നത്.
about kunjakko boban
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...