മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിന് ആശംസകളുമായി നിവിൻ പോളി. ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്. ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിയ്ക്കുകയാണ്
മമ്മൂട്ടി ആരാധകരെ പോലെ തന്നെ താനും ഈ ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു. ചിത്രം ലോകമെമ്പാടും ഇത്ര വലിയ റിലീസ് ആയി എത്തുകയാണ്. അതിൽ അഭിമാനമുണ്ടെന്നും നിവിൻ പോളി പറയുന്നു. മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, സംവിധായകൻ എം പദ്മകുമാർ, രചയിതാവ് ശങ്കർ രാമകൃഷ്ണൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർക്കും നിവിൻ പോളി ആശംസകൾ നേർന്നു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം റിലീസിനെത്തുന്നുണ്ട്. ഉണ്ണി മുകുന്ദൻ, അച്യുതൻ, അനു സിത്താര, പ്രാചി തെഹ്ലാൻ, ഇനിയ, കനിഹ, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന മാമാങ്കം സംവിധാനം ചെയ്യുന്നത് എം.പത്മകുമാറാണ്. തിരക്കഥയൊരുക്കുന്നത് ശങ്കർ രാമകൃഷ്ണനുമാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്ൻ്റെ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം. പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചാവേറായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്.
കേരളത്തിനൊപ്പം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്കും മാമാങ്കം റിലീസിംഗിനുള്ള ഒരുക്കത്തിലാണ്. 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ‘മാമാങ്കം’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...