Connect with us

മറിമായത്തിലെ ലോലിതനും മണ്ഡോദരിയും വിവാഹിതരായി; ചിത്രങ്ങൾ കാണാം!

Malayalam Breaking News

മറിമായത്തിലെ ലോലിതനും മണ്ഡോദരിയും വിവാഹിതരായി; ചിത്രങ്ങൾ കാണാം!

മറിമായത്തിലെ ലോലിതനും മണ്ഡോദരിയും വിവാഹിതരായി; ചിത്രങ്ങൾ കാണാം!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതാരയി. തൃപ്പുണിത്തറയിലെ അമ്പലത്തില്‍ വെച്ച് ശ്രീകുമാർ സ്നേഹയ് ക്ക് മിന്നുചാർത്തി. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

മഴവിൽ മനോരമയിൽ സമകാലിക പ്രക്തിയുള്ള വിശകങ്ങൾ നർമ്മരൂപേണ അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് മറിമായം. ഹാസ്യരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതുകൊണ്ട് തന്നെ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. ഈ പരമ്പരയിൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റുന്ന രണ്ടു താരങ്ങളായിരുന്നു ലോലിതനും മണ്ഡോദരിയും.

നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെതിയപ്പോൾ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്‌നേഹ ശ്രീകുമാരാണ്. ഇരുവരും വളരെ രസകരമായ തങ്ങൾക്കുകിട്ടിയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുമുണ്ട്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്.

ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാര്‍. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരന്പരകളിലൂടെയുമായിരുന്നു ശ്രീകുമാറിന്‍റെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു ബിഗ് സ്ക്രീനിലെ താരമായി. ആദ്യം കോമഡി പ്രോഗ്രാമുകളിലൂടെയാണ് സ്നേഹയും മലയാളികൾക്ക് സുപരിചിതയാകുന്നത്.ആദ്യമൊക്കെ അത്ര ശ്രദ്ധിക്കപ്പെട്ടില്ലങ്കിലും പിന്നീട് മാറിമായതിലൂടെ താരം പ്രേക്ഷകർക്ക് സുപരിചിതയായി.2014 ൽ ദിൽജിത് എം ദാസുമായി സ്നേഹയുടെ വിവാഹം കഴിഞ്ഞിരുന്നു എന്നാൽ ഇവർ ബന്ധം വേർപെടുത്തി.

sreekumar and sneha

More in Malayalam Breaking News

Trending