
News
ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ കതക് വലിച്ചടക്കും;കഷ്ടപ്പെട്ടാണ് രക്ഷപെട്ടത് വെളിപ്പെടുത്തലുമായി രാഖി സാവന്ത്!
ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ കതക് വലിച്ചടക്കും;കഷ്ടപ്പെട്ടാണ് രക്ഷപെട്ടത് വെളിപ്പെടുത്തലുമായി രാഖി സാവന്ത്!

എപ്പോളും വാർത്തകളിൽ ഇടം നേടാൻ എന്ത് വിവാദത്തിനു തയ്യാറാണ് രാഖി സാവന്ത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചും സിനിമയൊന്നും ഇല്ലെങ്കിലും രാഖി സജീവമാണ്. അടുത്തിടെ വിവാഹ വാർത്തയിലൂടെയാണ് രാഖി വാർത്തകളിൽ നിറഞ്ഞത്.മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചും സിനിമയൊന്നും ഇല്ലെങ്കിലും രാഖി സജീവമാണ്.
ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി സിനിമയില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. ഒരു കാലത്ത് ഐറ്റം ഡാന്‍സുകളിലൂടെയും രാഖി ബോളിവുഡില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മുന്‍പ് മീടു വിവാദങ്ങളിലൂടെയും നടി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ ചെറുപ്പകാലത്ത് നേരിട്ട ദുരിതാനുഭവങ്ങള്‍ നടി വെളിപ്പെടുത്തിയിരുന്നു.
വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നുവെന്ന് രാഖി പറഞ്ഞു. അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുളളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട മോശം അനുഭവങ്ങളും നടി അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
ആദ്യ കാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്ന് എല്ലാവരും പറയുമായിരുന്നു എന്ന് നടി പറയുന്നു. അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നു. വിവിധ പോസിലുളള ചിത്രങ്ങളുമായി സിനിമാക്കാരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും.പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടാണ് അവിടെ നിന്ന് രക്ഷപ്പെടുക. രാഖി സാവന്ത് തുറന്നുപറഞ്ഞു.
about rakhi sawant
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...