News
ബിജെപിയിൽ അംഗത്വം സ്വീകരിച്ച് തെന്നിന്ത്യൻതാരം നമിത!
ബിജെപിയിൽ അംഗത്വം സ്വീകരിച്ച് തെന്നിന്ത്യൻതാരം നമിത!
തെന്നിന്ത്യന്‍ താരം നമിത ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. അംഗത്വം സ്വീകരിക്കുമ്പോൾ നമിതയ്ക്ക് ഒപ്പം ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയുമുണ്ടായിരുന്നു . ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.
ഇതിന് മുൻപ് എ.ഐ.ഡി.എം.കെ.യിൽ 2016 ൽ താരം അംഗത്വം എടുത്തിരുന്നു. എന്നാൽ അത് വിട്ടിട്ടാണ് ഇപ്പോൾ ബിജെപി യിൽ ചേർന്നത് .തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു താരം എ.ഐ.ഡി.എം.കെ.യിൽ ചേർന്നിരുന്നത്.
തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന നമിത 2016ല്‍ മലയാള സിനിമയായ പുലിമുരുകനില്‍ അഭിനയിച്ചിരുന്നു. ത്രത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . പുലിമുരുകന് പുറമെ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.. 2017ല്‍ ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നിനെ മത്സരാർത്ഥിയായിരുന്നു.
Actress Namitha joins BJP Tamil Nadu in front of senior leaders of the party