നടൻമാർ മാത്രമല്ല,, ലഹരിയിൽ നടിമാരും മുന്നിൽ; തപ്പിയാൽ ഇവരെല്ലാം കുടുങ്ങും; വെളിപ്പെടുത്തി ബാബുരാജ്!
Published on

മലയാള സിനിമയിൽ നിന്നും ഷെയിന്‍ നിഗത്തിന് വിട വാർത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇന്നലെ ചർച്ച വിഷയം. യുവനടന് ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ സിനിമ രംഗത്ത് തന്നെ ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മാതാക്കളുടെ സംഘടന സെക്രെട്ടറി എം രഞ്ജിത്ത് പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ ഇതാ നിർമാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. വാർത്ത ചാനലിനോട് പ്രതികരിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ നടത്തിയത് .
ഷെയിന്‍ അടക്കമുള്ളവരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നും സംഘടന ഭാരവാഹികള്‍ പറയുന്നു. ഇതിനോടകം പല താരങ്ങളെ കുറിച്ചും പരാതി ലഭിച്ചിട്ടുണ്ടെന്നും ലോക്കേഷന്‍ പോലീസ് പരിശോധന നടത്തണമെന്നും ഇവർ പറയുകയുണ്ടായി . പോലിസ് ഒന്ന് കാര്യമായി പരിശോധിച്ചാൽ നടിമാരും കുടുങ്ങുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാബു രാജ്
അമ്മയുടെ ബൈലോ പുതുക്കി. അതിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ടൊരു പ്രശ്നം മയക്കുമരുന്ന് ഉപയോഗമാണ്. ഞാനൊരു സിനിമയിൽ അഭിനയിക്കാൻ പോയി. കാലത്ത് ചെന്നതാണ്. കുറേനേരം താമസിച്ചു. അപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു, ചേട്ടാ ഇന്ന് ഷൂട്ടില്ല പൊയ്ക്കോളാൻ. കാരണം അന്നു വരാമെന്ന് പറഞ്ഞ നായകനടന് വരാന്‍ സാധിക്കില്ല. ഫോൺ വിളിച്ച് എടുത്തില്ല. എടുത്തത് രാവിലെ 11 മണിക്ക്. ഇതൊക്കെ ഇപ്പോൾ ഉണ്ടായ കീഴ്വഴക്കമാണ്. കള്ളുകുടിയും ലഹരിയും തമ്മിൽ വ്യത്യാസമുണ്ട്. ഇത് ഉപയോഗിച്ചാൽ എപ്പോൾ എണീക്കും എന്ന് പറയാൻ കഴിയില്ല. സൂര്യൻ ഉദിച്ചാലാകും പലരും ഉറങ്ങാൻപോകുക.’–ബാബുരാജ് പറഞ്ഞു.
‘കേരള പൊലീസ് ഒന്നു തപ്പി കഴിഞ്ഞാൽ ഇവരെല്ലാം അകത്താകും. വിഷമം കൊണ്ടു പറയുന്നതാണ്. ഇതൊന്നും നമ്മുടെ പരിതിയിൽ അല്ല. കാര്യങ്ങൾ കൈവിട്ടുപോയി. പെൺകുട്ടികൾ അടക്കം ഇത് ഉപയോഗിക്കുകയാണ്.’ ‘ഷെയ്നിന്റെ അച്ഛൻ അബിയെ നന്നായി അറിയാം. ഷെയ്നുമൊത്തുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഞാൻ പോയില്ല. കാരണം ഇത് ഇങ്ങനെയേ വരൂ എന്ന് എനിക്ക് അറിയാം.’–ബാബുരാജ് പറയുന്നു. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം ഫാഷനായി മാറി. സെറ്റിൽ പോലീസ് തെരച്ചിൽ നടത്തിയാൽ പലരും കുടുങ്ങും. ബാബുരാജ് പറയുന്നു
ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സിനിമകൾക്കായി ചിലവായത് ഏയ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ ഇനി അഭിനയിപ്പിക്കില്ലെന്നുമാണ് തീരുമാനം. ഷെയ്നിനിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.
ചില താരങ്ങള്‍ കാരവനില്‍ നിന്ന് പോലും ഇറങ്ങാറില്ല. ലഹരിയുടെ ഉന്മാദ അവസ്ഥയില്‍ കഴിയുകയാണ്. യുവതാരങ്ങളില്‍ പലര്‍ക്കും അച്ചടക്കമില്ലെന്നും സിയാദ്കോക്കര്‍ ആരോപിച്ചു. യുവ താരങ്ങൾ ലഹരി ഉപോഗിക്കുന്നുണ്ടെന്നുള്ള പരാതിയ്ക്കൽ വന്നതിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് യുവനടന് ഷൈന്‍ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.
baburaj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...