Connect with us

വീണ്ടും മമ്മുട്ടിയും മോഹൻലാലും നേർക്കുനേർ!അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾ!

Malayalam Breaking News

വീണ്ടും മമ്മുട്ടിയും മോഹൻലാലും നേർക്കുനേർ!അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾ!

വീണ്ടും മമ്മുട്ടിയും മോഹൻലാലും നേർക്കുനേർ!അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾ!

മലയാള സിനിമയിൽ ഈ വർഷം ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ടായിരുന്നത്. എന്നാൽ ഇനിയും ഈ വർഷത്തെ ചിത്രങ്ങൾ തീർന്നിട്ടില്ല വരാനിരിക്കുന്ന ക്രിസ്മസിലടക്കമുള്ള ചിത്രങ്ങൾ കിടക്കുകയാണ്. എങ്കിൽ പോലും മലയാള സിനിമയിൽ 2019 ഈ സമയം വരെ വന്ന ചിത്രങ്ങൾ കോടികളുടെ ഓളം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.വളരെ ഏറെ മുന്നോട്ടു പോയികൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ടറി ആയി മാറികൊണ്ടിരിക്കുയാണ് മലയാള സിനിമ.ആരും പ്രതീക്ഷിക്കാതെയാണ് മലയാള സിനിമ ഇപ്പോൾ ഇത്രത്തോളം മുന്നിൽ എത്തിയിരിക്കുന്നത്.മോഹന്‍ലാലിന്റെ ലൂസിഫര്‍, മമ്മൂട്ടിയുടെ മധുരരാജ തുടങ്ങിയ സിനിമകളാണ് ഇക്കൊല്ലം വലിയ നേട്ടമുണ്ടാക്കിയത്.

ഫെസ്റ്റിവല്‍ സീസണുകളില്‍ റിലീസ് ചെയ്ത സിനിമകളൊക്കെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അടുത്ത കൊല്ലവും പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ധാരാളമായി എത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ സ്‌നീക്ക് പീക്ക് ടീസര്‍ തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി സഞ്ജയുടെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ടാണ് നടന്‍ എത്തുന്നത്. തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് പിന്നാലെയാണ് മമ്മൂട്ടി മലയാളത്തിലും ഈ വേഷത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ദിലീപും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കേശു ഈ വീടീന്റെ നാഥന്‍. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ അടുത്ത കൊല്ലമാണ് എത്തുന്നത്. ദിലീപിനൊപ്പം ഉര്‍വ്വശിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.

സുരേഷ് ഗോപിയും ദുല്‍ഖറും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശോഭന ഉര്‍വ്വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം സമ്മര്‍ റിലീസായിട്ടാകും തിയ്യേറ്ററുകളില്‍ എത്തുക.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാലിക്ക് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ പുതിയ സിനിമയുമായി എത്തുന്നത്. ശ്രീനിവാസന്‍, മുകേഷ്, സിദ്ധിഖ്, സൈജു കുറുപ്പ്, രമേഷ പിഷാരടി, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബോബി സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണം.

about 2020 movies

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top