
Malayalam
മത്തായിയും ഒരു കൃഷ്ണനും ഉണ്ട്, മറ്റേ കൃഷ്ണൻ എവിടെ; ധമാക്കയിൽ ട്വിസ്റ്റ്!
മത്തായിയും ഒരു കൃഷ്ണനും ഉണ്ട്, മറ്റേ കൃഷ്ണൻ എവിടെ; ധമാക്കയിൽ ട്വിസ്റ്റ്!

വ്യത്യസ്തമായ കഥാ പശ്ചാത്തലം ഒരുക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക ഡിസംബർ 20 ന് തീയ്യറ്ററുകളിൽ എത്തും.ധമാക്ക ഒരു മുഴുനീള ഹാസ്യ ചിത്രമാണെന്നുള്ളതിൽ സംശയമില്ല.ഹാസ്യ സാംബ്രാട്ട് ഇന്നസെന്റും മുകേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്നുള്ളത് വലിയ പ്രതീക്ഷയാണ് നൽകുന്നത് .മാത്രമല്ല ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ പേര് മത്തായി എന്നുള്ളതാണെന്നതും കൗതുകം പകരുന്നു.കാരണം മലയാളി പ്രേക്ഷകർ ഒരുപാട് നെഞ്ചിലേറ്റിയ ചിത്രമാണ് മാന്നാർ മത്തായി സ്പീക്കിങ്.ചിത്രത്തിൽ ഇന്നസെന്റ് മുകേഷ് സായികുമാർ കൂട്ടുകെട്ട് വലിയ സ്വീകാര്യതയാണ് നേടിയത്.ചിത്രത്തിന്റെ രണ്ടാം ഭാഗംപുറത്തിറങ്ങിയപ്പോഴും ആരാധകർ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.വീണ്ടും ഒരു ഹാസ്യ ചിത്രത്തിൽ മുകേഷും ഇന്നസെന്റും ഒരുമിക്കുമ്പോൾ സായികുമാർ കുടി ഉണ്ടായിരുന്നങ്കിൽ എന്ന് ചിന്തിച്ചവർ നിരവധിയാണ്. മാന്നാർമത്തായി, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ ഈ പേരുകൾ ഓർമിപ്പിക്കുന്നത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച മാന്നാർ മത്തായി സ്‌പെക്കിങ് ആണ്.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ധമാക്കയുമായി ഒമർ ലുലു എത്തിയിരിക്കുന്നത് .തിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകൻ പുറത്തുവിടുന്ന പോസ്റ്ററുകൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.നിക്കിയും ഉർവശിയും ബേബി ഷവർ ആഘോഷിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഒമർ ലുലു പങ്കുവെച്ചിരുന്നു.നിമിഷ നേരം കൊണ്ട് ചിത്രം വൈറലാകുകയും ചെയ്തു.മാത്രമല്ല ധമാക്കയുടെ ഗാനങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.ഇപ്പോൾ ചിത്രം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.
about dhamaka movie
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...