Connect with us

സഹോദരനുവേണ്ടിയുള്ള ശ്രീജിത്തിന്റെ ഒറ്റയാൾപോരാട്ടം സിനിമയാക്കുന്നു;മനസ്സിൽ തീകോരിയിട്ട ആ സംഭവങ്ങൾ ഇനി സ്‌ക്രീനിൽ!

Malayalam

സഹോദരനുവേണ്ടിയുള്ള ശ്രീജിത്തിന്റെ ഒറ്റയാൾപോരാട്ടം സിനിമയാക്കുന്നു;മനസ്സിൽ തീകോരിയിട്ട ആ സംഭവങ്ങൾ ഇനി സ്‌ക്രീനിൽ!

സഹോദരനുവേണ്ടിയുള്ള ശ്രീജിത്തിന്റെ ഒറ്റയാൾപോരാട്ടം സിനിമയാക്കുന്നു;മനസ്സിൽ തീകോരിയിട്ട ആ സംഭവങ്ങൾ ഇനി സ്‌ക്രീനിൽ!

2014 മേയ് 21നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുന്നത്. എന്നാൽ തന്റെ സഹോദരന്റെ മരണത്തിനുത്തരവാദികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രീജിത്ത് ഒറ്റയ്ക്ക് പോരാടി.ഇപ്പോൾ ശ്രീജിത്തിന്റെ ആ ഒറ്റയാൾ പോരാട്ടം സിനിമയാക്കാൻ പോകുന്നു.ശ്രീജിത്ത് എന്ന് പേരിട്ട ചിത്രം ഒരുക്കുന്നത് പ്രകാശ് മൂര്‍ക്കോത്ത് ആണ്.

ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ വിഷം കഴിച്ച് മരിച്ചു എന്നായിരുന്നു ആദ്യ വിവരം വന്നതെങ്കിലും ശരീരത്തേറ്റ മർദ്ദനമാണ് മരണ കാരണമെന്ന് ശ്രീജിത്ത് വാദിച്ചു. ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്ന ശ്രീജിവിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കള്ളക്കേസില്‍ കുടുക്കുകയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ആയിരുന്നെന്ന് ശ്രീജിത് പറയുന്നു.

മരണത്തില്‍ ദുരൂഹത ആരോപിച്ച് ഡിജിപി അടക്കമുള്ളവര്‍ക്ക് ശ്രീജിത്ത് നിരന്തരം പരാതി നല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കി. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയേയും സമീപിച്ചു. എന്നാല്‍ ആരും തുണയ്ക്കാതായതോടെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങുകയായിരുന്നു.

ദിവസവും ശ്രീജിത്തിന്റെ സമരപ്പന്തലിന് മുന്നിലൂടെ സ്‌കൂളില്‍ പോകുന്ന ഒരു പെണ്‍കുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്. ശ്രീജിത്തിന്റെ സമരത്തിന്റെ കാരണങ്ങള്‍ തേടിയെത്തുന്ന പെണ്‍കുട്ടി മനസ്സു കൊണ്ട് ശ്രീജിത്തായി മാറുകയും സഹോദരന്റെ കൊലപാതകത്തിന് കാരണക്കായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നതാണ് കഥ.

sreejiths struggle infront of secretariat become film

More in Malayalam

Trending

Recent

To Top