സ്വരമാധുര്യം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ.ഗായിക എന്നതിലുപരി ഇപ്പോൾ അഭിനയ രംഗത്തെത്തേക്കും താരം കാലെടുത്തു വെച്ചു കഴിഞ്ഞു.ഇപ്പോളിതാ സിത്താര തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.ചിത്രത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടുകാരിയുമായി സ്നേഹം പങ്കുവെക്കുന്നത് കാണാം.ഒരുപാട് നാളുകൾക്ക് ശേഷം കാണുകയാണ് ഇരുവരും .അതിന്റെ സ്നേഹം പങ്കുവെക്കുകയാണ് സിത്താര.ഒപ്പം ഒരു കുറിപ്പുമുണ്ട്.
എന്റെ മായ !! വർഷങ്ങൾ എത്രയായി ഞങ്ങളിങ്ങനെ കെട്ടിമറിഞ്ഞിട്ട് !! കൊല്ലങ്ങൾ കഴിഞ്ഞ് മായേ എന്ന് ഒരു വിളി വിളിച്ചാൽ, പതിനെട്ടാം വയസ്സിലെ അതെ ഉഷാറോടെ എന്താടി എന്ന് ചോദിച്ച് അവളെങ്ങനെ നിൽക്കും കട്ടക്ക് ! ഞങ്ങൾക്ക് പരസ്പരം പരാതികൾ ഇല്ല, പരിഭവങ്ങൾ ഇല്ല, കണക്കു പറച്ചിലുകൾ ഇല്ല ! അവളിന്നുവന്ന് ഇങ്ങനെ കെട്ടിപ്പിടിച്ചപ്പോ, അവൾടെ മണം കിട്ടിയപ്പോ എനിക്ക് ഉണ്ടായ ഒടുക്കത്തെ കോൺഫിഡൻസ് ഉണ്ടല്ലോ, അതുവേറെയാണ് ! കൂട്ടുകാർ എന്നാലെന്താണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന മായ, ഗായത്രി, ജിത്തു, അരുൺ ഗോവി, സലാഹു, അനീസ്, നീതു…!!! നിങ്ങളൊക്കെ ഈ കൊല്ലങ്ങളത്രയും ഒരുതരി കുറയാതെ തരുന്ന സ്നേഹത്തിലും വിശ്വാസത്തിലും വലുതല്ല ഒന്നും ഏതും..എങ്ങനെയായിരുന്നു ചിത്രത്തിന് സിത്താര നൽകിയ കുറിപ്പ്.
ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. കെരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന് ടിവിയുടെ വോയ്സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...