
Tamil
വെബ് സീരിസിന്റെ കാര്യത്തില്‍ ഞാൻ വളരെ എക്സൈറ്റ്ഡ് ആണ്!
വെബ് സീരിസിന്റെ കാര്യത്തില്‍ ഞാൻ വളരെ എക്സൈറ്റ്ഡ് ആണ്!

വെബ് സീരിസില്‍ അഭിനയിക്കാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മോട്ട്വാനിയും. ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസിലാണ് ഹന്‍സിക അഭിനയിക്കുന്നത്. ‘ബാഗമതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഹന്‍സിക ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞു.
‘തെനാലി രാമകൃഷ്ണ ബിഎ ബില്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഹന്‍സിക ഇപ്പോള്‍. നവംബര്‍ 15ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കിടെയാണ് ഹന്‍സിക വെബ് സീരിന്റെ കാര്യം തുറന്ന് പറഞ്ഞത്.
വെബ് സീരിസിന്റെ കാര്യത്തില്‍ താന്‍ വളരെ എക്സൈറ്റ്ഡ് ആണെന്നും ഹന്‍സിക പറഞ്ഞു. സുന്ദീപ് കിഷന് നായകനായെത്തുന്ന തെനാലി രാമകൃഷ്ണനില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. ജി. നാഗശ്വേര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം എസ്എന്എസിന്റെ ബാനറില്‍ അഗ്രഹാരം നാഗി റെഡ്ഡിയാണ് നിര്‍മാണം.
about hansika
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...