Connect with us

രണ്ടും കൽപ്പിച്ച്; ബിഗിലിന് ശേഷം വിജയ്-അറ്റ്‌ലീ കൂട്ട് വീണ്ടും!

Tamil

രണ്ടും കൽപ്പിച്ച്; ബിഗിലിന് ശേഷം വിജയ്-അറ്റ്‌ലീ കൂട്ട് വീണ്ടും!

രണ്ടും കൽപ്പിച്ച്; ബിഗിലിന് ശേഷം വിജയ്-അറ്റ്‌ലീ കൂട്ട് വീണ്ടും!

ബിഗിലിന്റെ വമ്പൻ വിജയത്തിന് ശേഷം വിജയ്-അറ്റ്‌ലീ കൂട്ട് വീണ്ടും വരുമെന്നുള്ള റിപ്പോർട്ട്. അറ്റ്‌ലീ ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് പുതിയ ചിത്രം ഒരുങ്ങുമെന്നുള്ള സൂചന നൽകുന്നത് ബിഗില്‍’ 300 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര വിജയം നേടിയിരിക്കുകയാണ്.

നയന്‍താര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത് . സിനിമ ഒരുക്കിയിരിക്കുന്നതാകട്ടെ 180 കോടി രൂപ ബഡ്ജറ്റിലാണ്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലുള്ള സിനിമയിൽ വമ്പൻ താര നിരയാണുള്ളത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നത്. കേരളത്തിൽ മാത്രം മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്‌സ്ട്രാ ഷോകളുമാണ് ആദ്യ ദിനം കളിച്ചത്. അറ്റ്‌ലീയും വിജയ്‌യും ”5” നമ്പര്‍ ജേഴ്‌സി ഇട്ട് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയ യിൽ വൈറലായിരിക്കുന്നത്. പുതിയ ചിത്രം ഒരുങ്ങുന്നു എന്നതിനുള്ള സൂചനയാണിതെന്നാണ് ആരാധകർ പറയുന്നത്.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകത കൂടി ഉണ്ട് . വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഈണം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്. മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇതിന് മുൻപ് എ.ആര്‍ റഹ്മാന്‍ ഈണമൊരുക്കിയത്. പരിയേറും പെരുമാള്‍ താരം കതിര്‍, ജാക്കി ഷ്‌റോഫ്, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ദേവദര്‍ശിനി, റീബ മോണിക്ക ജോണ്‍, ഇന്ദുജ, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

vijay

More in Tamil

Trending

Recent

To Top