
Social Media
ഒന്നാം വിവാഹ വാർഷികത്തിൽ കുടുംബത്തോടൊപ്പം തീർഥാടനവുമായി രൺവീറും ദീപികയും!
ഒന്നാം വിവാഹ വാർഷികത്തിൽ കുടുംബത്തോടൊപ്പം തീർഥാടനവുമായി രൺവീറും ദീപികയും!

ബോളിവുഡിലെ പ്രീയ താര ജോഡികളാണ് റണ്വീര് സിംഗും ദീപിക പദുക്കോണും.ആര് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വലിയ ആഘോഷത്തോടെയാണ് ഇവരുടെ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച താര ദമ്പതികൾ ബോളിവുഡിന് പ്രീയങ്കരരാണ്. ഇരുവരുടേയും വാർത്തകൾ സോഷ്യൽ മീഡിയ വളരെ ആഘോഷമാക്കാറുമുണ്ട്.
ബോളിവുഡ് താരദമ്പതികളായ രൺവർ സിങ്ങും ദീപിക പദുക്കോണും ഇപ്പോൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം ഉണ്ടായിരുന്നത്.നവംബർ 14 ന് ഇറ്റലിയിൽവച്ചാണ് ഇരുവരും വിവാഹിതരായത്.ഇപ്പോഴിതാ ഒന്നാം ഒന്നാം വിവാഹ വാർഷികം തങ്ങളുടെ കുടുംബത്തോടൊപ്പം ചില തീർഥാടന സ്ഥലങ്ങൾ സന്ദർശിക്കാനാണ് രൺവീറും ദീപികയും തീരുമാനിച്ചിരിക്കുന്നതെന്നാണ്
നവംബർ 14 ന് തിരുപ്പതി ക്ഷേത്രത്തിലും പദ്മാവതി ക്ഷേത്രത്തിലും ദർശനം നടത്തും. നവംബർ 15 ന് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിക്കും. അന്നേ ദിവസം തന്നെ കുടുംബാംഗങ്ങൾക്കൊപ്പം മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രൺവീറും ദീപികയും ഇന്ന് വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുപ്പതിയിലേക്കുളള യാത്രയ്ക്കായാണ് ഇരുവരും വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം.
നേരത്തെ വിവാഹ വാർഷികം ആഘോഷിക്കാൻ രൺവീർ സിങ്ങിന്റെ ഒരുക്കത്തെക്കുറിച്ച് ആരാധകരോട് ദീപിക പങ്കുവച്ചിരുന്നു. രൺവീർ മുഖത്ത് ഫെയ്സ് മാസ്ക് ഇട്ടിരിക്കുന്നതിന്റെ ചിത്രമാണ് ദീപിക പങ്കുവച്ചത്. ‘ആദ്യ വിവാഹ വാർഷിക ആഘോഷത്തിനായുളള ഒരുക്കം’ എന്ന ക്യാപ്ഷനോടെയാണ് ദീപിക ചിത്രം പങ്കുവച്ചത്.
2018 നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലുമാണ് താരങ്ങൾ വിവാഹിതരായത്. ആറുവർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ബജ്റാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിൽ അഭിനയിച്ചു.
കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്. ‘റാം ലീല’, ‘ബജ്റാവോ മസ്താനി’, ‘പദ്മാവത്’, ‘ഫൈൻഡിങ് ഫന്നി’ എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
deepika and ranveer celebrate 1st wedding anniversary
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...