ബിഗിലിനു പ്രതിസന്ധികൾ സംഭവിക്കാതിരിക്കാൻ വെറും നിലത്ത് ചോറുണ്ടു വിജയ് ആരാധകർ !

By
ദീപാവലി റിലീസ് ആയി വിജയ് ചിത്രം ബിഗിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.റിലീസിനു മുൻപ് വിവാദങ്ങളിലും വിമര്ശങ്ങളിലും ഒക്കെ പെട്ട ചിത്രമാണ് ബിഗിൽ .ഇപ്പോൾ ബിഗിലിന്റെ റിലീസിൽ തടസങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ആരാധകർ മൺചോറ് എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ്.
ഇരുപതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ആരാധകരാണ് നാഗപട്ടിണത്തിലെ മയിലാടുതുറൈ ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിൽ ഈ ചടങ്ങ് നിർവഹിച്ചത്. പ്ലേറ്റ് ഒന്നുമില്ലാതെ വെറും തറയിൽ ചോറ് വിളമ്പി അത് കഴിക്കുകയാണ് ആരാധകർ ചെയ്തിരിക്കുന്നത്.
വിജയ്യുടെ ചിത്രങ്ങൾ കൈയ്യിൽ പിടിച്ചാണ് അവർ ഭക്ഷണം കഴിച്ചത്. വാർത്തയറിഞ്ഞ പലരും സോഷ്യൽ മീഡിയയിൽ ഇവരെ കളിയാക്കിയെങ്കിലും അതൊന്നും തന്നെ അവരുടെ ആവേശത്തെ കുറക്കാൻ പര്യാപ്തമല്ല. അതെ സമയം പിന്തുണ നൽകിയവർക്ക് അവർ നന്ദി പറയുകയും ചെയ്തു. ചടങ്ങ് നിർവഹിച്ചവരിൽ പലരും ഇത് ആദ്യമായി ചെയ്യുന്നതാണ്. കൂടാതെ ഇവരിൽ പലരും അവരുടെ ആരാധ്യ പുരുഷനെ ഒരു വട്ടം പോലും നേരിൽ കാണുവാൻ സാധിക്കാത്തവരാണ്.
vijay fans weird ritual for bigil movie success
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....