Connect with us

ഇനി രണ്ട് ചിത്രങ്ങള്‍ മാത്രം.., വിജയ് അഭിനയം നിര്‍ത്തുന്നു!; പുതിയ പ്രഖ്യാപനവുമായി നടന്‍

News

ഇനി രണ്ട് ചിത്രങ്ങള്‍ മാത്രം.., വിജയ് അഭിനയം നിര്‍ത്തുന്നു!; പുതിയ പ്രഖ്യാപനവുമായി നടന്‍

ഇനി രണ്ട് ചിത്രങ്ങള്‍ മാത്രം.., വിജയ് അഭിനയം നിര്‍ത്തുന്നു!; പുതിയ പ്രഖ്യാപനവുമായി നടന്‍

രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി നടന്‍ വിജയ്. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും മുഴുവന്‍ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പ്രസ്താവനയില്‍ പറഞ്ഞു. തമിഴക വെട്രി കഴകം എന്നാണ് വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

‘എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുന്‍ഗാമികളില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതിനായി ഞാന്‍ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം പൂര്‍ണമായും രാഷ്ട്രീയത്തില്‍ മുഴുകും’, എന്നും വിജയ് പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. വരുന്ന ഏപ്രിലില്‍ സമ്മേളനം നടത്തും.

നിലവില്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരുക്കുന്നത്. താരത്തിന്റെ കരിയറിലെ 68ാം ചിത്രമാണിത്. ഇത് കൂടാതെ ഒരു ചിത്രം കൂടി താരം ചെയ്യുമെന്നാണ് വിവരങ്ങള്‍.

More in News

Trending

Recent

To Top