
Tamil
വിക്രത്തിന്റെ ആക്ഷന്‍ ത്രില്ലറിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരവും; ആകാംഷയോടെ ആരാധകർ!
വിക്രത്തിന്റെ ആക്ഷന്‍ ത്രില്ലറിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരവും; ആകാംഷയോടെ ആരാധകർ!

By
തമിഴ് സൂപ്പർ താരം ഏറ്റവും പുതിയായതായി എത്തുന്ന ചിത്രത്തെ കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.ചിയാന്‍ വിക്രമും അജയ് ജ്ഞാനമുത്തുവും ഒന്നിക്കുന്ന ചിത്രമായിരിക്കുമെന്നാണ് റിപോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇപ്പോളിതാ ക്ടോബറ് 4ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരവും കേന്ദ്രകഥാപാത്രമാകുന്നു എന്നതാണ് ആരാധകർക്ക് സന്തോഷമുള്ള ഒരു വാർത്ത.
മുന്‍ ഇന്ത്യന്‍ താരമായ ഇര്ഫാന് പത്താനാണ് ചിത്രത്തില്‍ വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. ഇര്‍ഫാനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന് ജ്ഞാനമുത്തുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.താരത്തിന്റെ ആക്ഷന്‍ അവതാരത്തിനായി കാത്തിരിക്കുന്നു എന്ന ക്യാപ്ഷനോടെ ഇര്‍ഫാനൊപ്പമുള്ള ചിത്രവും സംവിധായകന് പങ്കുവച്ചിട്ടുണ്ട്.
ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പില്‍ വിക്രം എത്തുമെന്നാണ് സൂചന. പ്രിയ ഭവാനി ശങ്കറായിരിക്കും ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോയും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഒരുക്കുന്നത് എ.ആര്.റഹ്മാനാണ്.
irfan pathan joins vikram’s next movie
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...