Connect with us

ലഹരിയ്ക്ക് അടിമപ്പെട്ടു;തനിക്ക് ഏറ്റവും ഇഷ്ടപെട്ട മദ്യം ഏതെന്ന് വെളിപ്പെടുത്തി ശ്രുതി ഹസൻ!

Tamil

ലഹരിയ്ക്ക് അടിമപ്പെട്ടു;തനിക്ക് ഏറ്റവും ഇഷ്ടപെട്ട മദ്യം ഏതെന്ന് വെളിപ്പെടുത്തി ശ്രുതി ഹസൻ!

ലഹരിയ്ക്ക് അടിമപ്പെട്ടു;തനിക്ക് ഏറ്റവും ഇഷ്ടപെട്ട മദ്യം ഏതെന്ന് വെളിപ്പെടുത്തി ശ്രുതി ഹസൻ!

തമിഴകത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ശ്രുതി ഹസന്‍.സൂപ്പർ സ്റ്റാർ കമൽ ഹസന്റെ ഇളയ മകൾ കൂടിയായ ശ്രുതി തമിഴിലും തെലുങ്കിലും മൊക്കെയായി ഒട്ടനവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.ഇടയ്ക് സിനിമയിൽ നിന്നെല്ലാം ചെറിയൊരിടവേള എടുത്തിരുന്നു.ഇപ്പോളിതാ ഒരു തെലുങ്ക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിൽ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രുതി ഹസൻ.

സ്ഥിരമായി മദ്യപിച്ച് താന്‍ ലഹരിയ്ക്ക് അടിമപ്പെട്ടുപോയിരുന്നുവെന്നും തനിക്ക് വിസ്‌കിയാണ് ഏറ്റവുമിഷ്ടമെന്നുമാണ് താരം പറയുന്നത്. പക്ഷെ അതെന്റെ ആരോഗ്യം തകര്‍ത്തു. സ്ഥിരമായുള്ള മദ്യപാനം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായി.

ആരോഗ്യമുള്ള മനസ്സും ശരീരവുമില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ചികിത്സ തേടി. സുഹൃത്തുക്കളോടും ബന്ധക്കാരോടുമൊന്നും ഇക്കാര്യം പറഞ്ഞില്ല. മാത്രമല്ല വാര്‍ത്തയാക്കി മറ്റുള്ളവര്‍ക്ക് സംസാര വിഷയമാവാനും എനിക്ക് താത്പര്യമില്ലായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും മദ്യം ഒഴിവാക്കി. രണ്ട് വര്‍ഷത്തോളമായി മദ്യപിക്കാറില്ല- ശ്രുതി ഹസന്‍ പറഞ്ഞു. മിഖായല്‍ കോഴ്‌സിയുമായുള്ള പ്രണയ തകര്‍ച്ചയും തന്നെ ബാധിച്ചിരുന്നു എന്ന് ശ്രുതി പറയുന്നു. പ്രണയ ബന്ധത്തില്‍ വളരെ അധികം നിഷ്‌കളങ്കതയും വൈകാരികതയുമായിരുന്നു എനിക്ക്. പക്ഷെ അത് ചിലര്‍ മുതലെടുത്തു. എന്തായാലും ആ പ്രണയ തകര്‍ച്ചയില്‍ നിന്ന് പലതും പഠിക്കാന്‍ സാധിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രുതി ഹസന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകളാണ് തെലുങ്കില്‍ സജീവമായിക്കൊണ്ടിരിക്കുന്നത്. രവി തേജയ്‌ക്കൊപ്പം ഒരു സിനിമ ചെയ്തുകൊണ്ടാണ് ശ്രുതിയുടെ മടങ്ങിവരവ്. വിജയ് സേതുപതിയ്‌ക്കൊപ്പം ലാഭം എന്ന തമിഴ് ചിത്രത്തിലും ശ്രുതി കരാറ് ചെയ്തിട്ടുണ്ട്.

shruti haasan talks about her alcohol addiction

More in Tamil

Trending

Recent

To Top