
News
ആശാ ശരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പുരസ്ക്കാരം!
ആശാ ശരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പുരസ്ക്കാരം!
Published on

By
മൊയ്തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് കർമശ്രേഷ്ഠ പുരസ്കാരം നടിയും നർത്തകിയുമായ ആശാ ശരത്തിന്. സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഇ മൊയ്തു മൗലവിയുടെ സ്മരണയ്ക്കായാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.തൻറെ കഴിവും പ്രശസ്തിയും ഉപയോഗപ്പെടുത്തി ജീവകാരുണ്യ സന്നദ്ധ സേവനമേഖലകളിൽ നടത്തിയ മാതൃകാ പ്രവർത്തനം പരിഗണിച്ചാണ് താരത്തിന് പുരസ്കാരം നൽകിയിരിക്കുന്നത്. 22,222 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരം. എഴുത്തുകാരൻ പി. സുരേന്ദ്രൻ, പ്രൊഫ.വി.കെ. ബേബി, ഡോ. റിജാസ് കല്ലടത്തേൽ എന്നിവരങ്ങുന്ന സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
ഷാജി കാളിയത്തേൽ ചെയർമാനായ ഇ. മൊയ്തു മൗലവി ട്രസ്റ്റും ഫാദർ ഡേവീസ് ചിറമ്മേൽ ചെയർമാനായ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നുനടപ്പാക്കുന്ന ‘കാരുണ്യവും കരുതലും’ പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച 2.30 -ന് എരമംഗലത്ത് നടക്കും. പ്രസ്തുത വേദിയിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കർമശ്രേഷ്ഠ പുരസ്കാരം ആശാ ശരത്തിന് സമർപ്പിക്കും.
e moidu moulavi trust karmasreshta awarded for asha sarath
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...