Connect with us

കെ ജി ജോര്‍ജ് മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിൽ ; വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരിച്ച് തരുണ്‍ ഭാസ്‌കരൻ!

News

കെ ജി ജോര്‍ജ് മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിൽ ; വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരിച്ച് തരുണ്‍ ഭാസ്‌കരൻ!

കെ ജി ജോര്‍ജ് മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിൽ ; വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരിച്ച് തരുണ്‍ ഭാസ്‌കരൻ!

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതാണ് ചർച്ചാ വിഷയമായിരിക്കുന്നത്.നടൻ മധു ആന്തരിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ പ്രചരിപ്പിച്ചിരുന്നു.അതിന് പ്രതികരണവുമായി മധു രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെ ഇപ്പോളിതാ വിഖ്യാത സംവിധായകന്‍ കെ ജി ജോര്‍ജ് മറവിരോഗം ബാധിച്ച് ഒരു വൃദ്ധസദനത്തിലാണെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വാർത്തകൾ പ്രചരിക്കുകയാണ്.ജോര്‍ജിന്റെ സുഹൃത്തും പ്രമുഖ തിരക്കഥാകൃത്തുമായ ജോണ്‍ പോളും കെ ജി ജോര്‍ജിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കുന്ന തരുണ്‍ ഭാസ്‌കരനും പ്രതീഷ് വിജയനും ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തി.

തരുണ്‍ ഭാസ്‌കരന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..

മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ ആയ കെ ജി ജോര്‍ജ് സാറിനെക്കുറിച്ച് രണ്ടുദിവസമായി വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്ത ആണ് ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. Film Studies കാലഘട്ടത്തില്‍ ജോര്‍ജ് സാറിന്റെ ക്ലാസ്സില്‍ രണ്ട് വര്‍ഷം അദ്ദേഹത്തിന്റെ student ആയി പഠിച്ച സമയം മുതല്‍ മനസ്സില്‍ കുറിച്ചിട്ട ഒരു ആഗ്രഹം ആണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി. സാറിന്റെ തന്നെ മറ്റൊരു സ്റ്റുഡന്റ് ആയ Pratheesh vijayan എഴുതി എന്റെ ആദ്യ സംവിധാന സംരംഭം ആയ ഈ documentary കഴിഞ്ഞ എട്ട് വര്‍ഷമായി പലപ്പോഴായി ചിത്രീകരിച്ച് അവസാനഘട്ടത്തില്‍ ആണ്. ഇതിന്റെ ഭാഗമായി ജോര്‍ജ് സാറിനോട് വളരെയധികം അടുത്ത് ഇടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പറയട്ടെ വ്യാജ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. ജോര്‍ജ് സാര്‍ നിലവില്‍ കാക്കനാട് ഒരു ഫിസിയോ തെറാപ്പി സെന്ററില്‍ ചികിത്സയില്‍ ആണ്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്.

john paul responds to fake news about kg george

More in News

Trending

Recent

To Top