
Malayalam
മികച്ച അഭിപ്രായവുമായി മനോഹരം ജൈത്രയാത്ര തുടരുന്നു!
മികച്ച അഭിപ്രായവുമായി മനോഹരം ജൈത്രയാത്ര തുടരുന്നു!

By
മലയാളികൾ എന്നും വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ പ്രതീക്ഷ വെക്കാറുണ്ട് അതുപോലെ ഫീൽ ഗുഡ് ചിത്രങ്ങളും വരാറുണ്ട്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഫാമിലി എന്റർടൈൻമെന്റ് ആകാറുണ്ട്.അതുപോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ് വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ.ഏറെ നാളുകൾക്കു ശേഷം മലയാളികൾ കാണുന്ന ഒരു മനോഹര ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായ മനോഹരം . ഒരു പക്കാ ഫീൽ ഗുഡ് ചിത്രം.
മലയാളക്കര ഏറ്റെടുത്ത് കഴ്ഞ്ഞു സിനിമ.മനു എന്ന മനോഹരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചില സംഭവങ്ങളും കൊച്ചു കൊച്ചു കാര്യങ്ങളുമൊക്കെയാണ് ചിത്രം പങ്കു വക്കുന്നത് .മലയാളികൾ എന്നും താരപ്രതിഭയിൽ മങ്ങിപോകാതെ നല്ല ചിത്രങ്ങളെ ഏറ്റെടുക്കുന്നവരാണ്. അക്കൂട്ടത്തിൽ ഒരു പൊൻതൂവൽ കൂടിയ ആകുകയാണ് മനോഹരം .വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച മനോഹരം എന്ന ചിത്രം മികച്ച ജനപ്രിയ അഭിപ്രായത്തോടെ തിയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. പ്രേക്ഷകർ ഈ ചിത്രത്തിലെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ തന്നെ മനോഹരമായി ഉള്ള ഒരു ദൃശ്യ അനുഭവമാണ് ചിത്രം നൽകുന്നത്.
‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മനോഹരം’.ചിത്രം സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്.സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
about manoharam movie
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...