Connect with us

ആ തെളിവുകൾ കിട്ടാൻ പൂർണ അവകാശമുണ്ടെന്ന് ദിലീപ് !

Malayalam

ആ തെളിവുകൾ കിട്ടാൻ പൂർണ അവകാശമുണ്ടെന്ന് ദിലീപ് !

ആ തെളിവുകൾ കിട്ടാൻ പൂർണ അവകാശമുണ്ടെന്ന് ദിലീപ് !

തൃശൂരിൽനിന്നു എറണാകുളത്തേയ്ക്ക് ടെമ്പോ ട്രാവലറിൽ സഞ്ചരിക്കവേയാണ് നടി ആക്രമിക്കപ്പെട്ടത്. വണ്ടി ഓടിച്ചിരുന്നത് മാർട്ടിൻ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ നടക്കുന്നത്. നടി സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ശേഷം കാർ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്യുകയായിരുന്നു.  

നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം സുപ്രീം കോടതിയിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നടി 2019 സെപ്റ്റംബറിൽ പുതിയ ഹർജി നൽകിയിരുന്നു. അതീവ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് പ്രതി ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി കേരള സർക്കാർ നിലപാടെടുക്കുമോയെന്ന ആശങ്കയും ദൃശ്യം കൈമാറുന്നതു തൻ്റെ അന്തസിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് നടി സ്വകാര്യ ഹർജി സമർപ്പിച്ചതെന്നാണ് സൂചിപ്പിക്കപ്പെടുന്നു.

സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകൾ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോഴിക്കോടു സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടുകയുണ്ടായി.നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ജനപ്രിയ നടൻ ദിലീപ് കോടതിയിൽ സുപ്രധാനമായ വാദം നടത്തി. കേസിൽ പ്രതിയായി ആരോപിക്കപ്പെട്ടിരിക്കുന്ന തനിക്ക് ദൃശ്യങ്ങളുടെ പകർപ്പ് പരിശോധിക്കാനുള്ള അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദൃശ്യത്തിലെ സ്ത്രീയുടെ കൃത്രിമം ഉണ്ടെന്നും അത് പരിശോധിക്കാൻ വീഡിയോ ക്ലോൺ ചെയ്ത് നൽകണമെന്നും അഭിഭാഷകൻ സുപ്രീം കോടതിയിൽ എഴുതിത്തയ്യാറാക്കിയ വാദത്തിൽ പറയുന്നു.

 കേസിലെ മുഖ്യ ആധാരമാക്കുന്ന തെളിവ് എന്ന നിലയ്ക്ക് വീഡിയോ ഫോറൻസിക് പരിശോധനയിലൂടെ തെളിയിക്കണമെന്നും അതിന്റെ പകർപ്പ് ദിലീപിനും കൂടി അവകാശപ്പെട്ടതാണ് എന്നും അദ്ദേഹത്തിന്റെ അഭിഭാഷക നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്റെ ദിലീപിന് എതിരായി തന്നെ തുടരുകയാണ്. കുറ്റാരോപിതനായ ദൃശ്യങ്ങളുടെ പകർപ്പ് കൊടുക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ അത് ദുരുപയോഗം നടത്താനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ദൃശ്യങ്ങളുടെ പകർപ്പു നൽകാൻ പാടില്ലെന്നാണ് സർക്കാർ വാദം. ഇതിന് വിപരീത തീരുമാനമാണ് കോടതി സ്വീകരിക്കുന്നതെങ്കിൽ, ദുരുപയോഗം തടയാൻ കടുത്ത നിബന്ധനകൾ വയ്ക്കണമെന്നും സർക്കാർ നിഷ്‌ക്കർഷിക്കുന്നു. കേസിന് ആധാരമാക്കുന്ന രേഖയെന്ന നിലയ്ക്ക് ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതിലെ തിരിമറികൾ ഫൊറൻസിക് പരിശോധനയിലൂടെ തെളിയിക്കാനാവുമെന്നും ദിലീപിനുവേണ്ടി മുകുൾ റോഹത്ഗി നേരത്തെ വാദിച്ചിരുന്നു.

എന്നാൽ, ദൃശ്യങ്ങൾ പകർത്തുകയെന്നതായിരുന്നു ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകർപ്പു നൽകുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും ഇടപെടൽ അപേക്ഷ നൽകിയ നടിക്കുവേണ്ടി ആർ.ബസന്തും കെ.രാജീവും കഴിഞ്ഞ മാസം കോടതിയിൽ വാദിച്ചു. വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ, ദൃശ്യങ്ങൾ കാണുന്നതിന് പ്രതിക്കു തടസ്സമില്ല. പകർപ്പ് നൽകുന്നത് ദുരുപയോഗത്തിനു വഴിവയ്ക്കും. നടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാരും സ്വീകരിച്ചത്.
കേസിലെ ദൃശ്യങ്ങൾ രേഖയാണോ തൊണ്ടിമുതലാണോയെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു

 ദൃശ്യങ്ങൾ പകർത്തി നടിയുടെ സ്വകാര്യ ജീവിതത്തെ അപകീർത്തിപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അതുകൊണ്ട് നടിയുടെ മൗലികാവകാശത്തെ മാനിച്ചുകൊണ്ട് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് വാദി ഭാഗം നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. വലിയ വിവാദമായ ഈ കേസ് വീണ്ടും പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

സമൂഹത്തിൽ നിന്നും പല കോണുകളിൽ നിന്നും അദ്ദേഹത്തെ പിന്തുണച്ച് കൊണ്ടും ആളുകൾ രംഗത്ത് വരുന്നുണ്ട്. മാധ്യമങ്ങൾ വലിയ രീതിയിൽ ആഘോഷമാക്കിയ ഒരു വിഷയമാണ് ദിലീപിന്റെത്. എന്നാൽ അതിൽ നിന്നെല്ലാം കര കയറി നിയമ പോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ദിലീപ് മുന്നിട്ടിറങ്ങിയതോടെ ഈ വിഷയം കൂടുതൽ വാർത്താ പ്രാധാന്യമുള്ളതാവുന്നു.

about dileep case

More in Malayalam

Trending

Recent

To Top