
News
ഹൃദയരോഗ ബാധിതരായ കുട്ടികള്‍ക്കുവേണ്ടി ആലിയ ഭട്ട്!
ഹൃദയരോഗ ബാധിതരായ കുട്ടികള്‍ക്കുവേണ്ടി ആലിയ ഭട്ട്!

By
രോഗബാധിതരായവർക്കുവേണ്ടി സിനിമാതാരങ്ങളും മറ്റ് പ്രമുഖരും രംഗത്തുവരാറ് പതിവാണ്. ഇപ്പോഴിതാ ഹൃദയരോഗ ബാധിതരായ കുട്ടികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി നടി ആലിയ ഭട്ടും രംഗത്തെത്തിയിരിക്കുകയാണ്. രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കാൻ ഫണ്ട് കണ്ടെത്താൻ നടത്തുന്ന പെയിന്റിംഗ് പ്രദര്‍ശനത്തിന് പിന്തുണയുമായാണ് താരം എത്തിയത്.ഇപ്പോൾ ഈ ചടങ്ങിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കുട്ടികൾ മുതിർന്നവരേക്കാൾ പോസിറ്റീവ് ആണ്. അവര്‍ക്ക് മോശം സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. അവർക്ക് നെഗറ്റീവ് മാനസികാവസ്ഥയില്ല. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ കാരണം അതാണെന്ന് എനിക്ക് തോന്നുന്നു- ആലിയ ഭട്ട് പറയുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള മുംബയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിലായിരുന്നു ചടങ്ങ്. ആര് ട് ഫോര്‍ട് ദ ഹേര്‍ട് എന്ന പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് സംഘടിപ്പിച്ച ശിശുരോഗ വിദഗ്ദ്ധ സുമിത്ര വെങ്കടേഷ് ഉള്‍പ്പടെയുള്ളവരെ ആലിയ അഭിനന്ദിക്കുകയും ചെയ്തു. പെയിന്റിംഗ് പ്രദര്‍ശനത്തിലൂടെ കണ്ടെത്തുന്ന പണം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പടെയുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ആലോചന.
alia bhatt supports kids with heart diseases
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...