News
‘ഒരു നിമിഷം പോലും നിങ്ങളെ രണ്ടുപേരെയും തനിച്ചാക്കി പോകാന്‍ കഴിയില്ല’; കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ആലിയ ഭട്ട്
‘ഒരു നിമിഷം പോലും നിങ്ങളെ രണ്ടുപേരെയും തനിച്ചാക്കി പോകാന്‍ കഴിയില്ല’; കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ആലിയ ഭട്ട്
കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ബോളിവുഡ് നടി ആലിയ ഭട്ട്. കരണ്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ നൈറ്റ് ഷൂട്ടിനിടെയിലാണ്. ചിത്രത്തില്‍ ആലിയയും രണ്‍വീര്‍ സിംഗുംമാണ് നായികാനായകന്മാരായി എത്തുന്നത് ഷൂട്ട് ചെയ്യുന്ന സിനിമയുടെ പേര് ചോദിച്ചാണ് തുടക്കം എന്നാല്‍ ആലിയ അതിനുത്തരം പറയുന്നത് തെറ്റിച്ചാണ്.
പിന്നീട് ‘റോക്കി’ സിങ്ങ് എവിടെയെന്ന് അന്വേഷിച്ചു. ‘ഷൂട്ടിംഗിലാണ്’ എന്ന് തെറ്റായി ഉത്തരം നല്‍കിയെങ്കിലും ഉടന്‍ തന്നെ സ്വയം തിരുത്തി രണ്‍വീര്‍ വര്‍ക്കൗട്ട് ചെയ്യുകയാണെന്ന് ആലിയ പറഞ്ഞു. തെറ്റുകള്‍ പറയുന്ന ആലിയ പിന്നീട് പൊട്ടിച്ചിരിക്കുന്നത് കാണാം.
ഈ സീസണിലെ പ്രിയപ്പെട്ട ഗാനം, സീസണിലെ ഇഷ്ടപ്പെട്ട സിനിമ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ കരണ്‍ ചോദിക്കുന്നു. ദില്‍ജിത് ദോസഞ്ചിന്റെ ലവര്‍, ഷേര്‍ഷായുടെ രാതന്‍ ലംബിയാന്‍ എന്നിവയാണെന്നും, ഇഷ്ടസിനിമ സൂര്യവംശിയാണെന്നും ചിരിച്ചു ഉല്ലസിക്കുന്ന ആലിയ റാപ്പിഡ് ഫയര്‍ റൗണ്ട് പേടിയാണെന്നും ഇടയ്ക്ക് പറയുന്നുണ്ട്.
ജസ്റ്റ് സം നൈറ്റ് ഷൂട്ട് റാംബ്ലിംഗ് എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് കരണ്‍ കൊടുത്തിരിക്കുന്നത്. നെക്സ്റ്റ് വണ്‍ വിത്ത് റോക്കി എന്നും കരണ്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി. വീഡിയോയ്ക്ക് രണ്‍വീര്‍ കൊടുത്ത കമന്റ് ‘ഒരു നിമിഷം പോലും നിങ്ങളെ രണ്ടുപേരെയും തനിച്ചാക്കി പോകാന്‍ കഴിയില്ല’ എന്നാണ്.
