Connect with us

ആ നടനും ഭാര്യയും ഒരേ കെട്ടിടത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായിട്ടാണ് താമസിക്കുന്നത്; കങ്കണയുടെ വിവാദ പോസ്റ്റ് ലക്‌ഷ്യം വയ്ക്കുന്നത് രണ്‍ബീര്‍ കപൂര്‍- ആലിയ താരദമ്പതിമാരെ?

Bollywood

ആ നടനും ഭാര്യയും ഒരേ കെട്ടിടത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായിട്ടാണ് താമസിക്കുന്നത്; കങ്കണയുടെ വിവാദ പോസ്റ്റ് ലക്‌ഷ്യം വയ്ക്കുന്നത് രണ്‍ബീര്‍ കപൂര്‍- ആലിയ താരദമ്പതിമാരെ?

ആ നടനും ഭാര്യയും ഒരേ കെട്ടിടത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായിട്ടാണ് താമസിക്കുന്നത്; കങ്കണയുടെ വിവാദ പോസ്റ്റ് ലക്‌ഷ്യം വയ്ക്കുന്നത് രണ്‍ബീര്‍ കപൂര്‍- ആലിയ താരദമ്പതിമാരെ?

കങ്കണ റാണവത് എന്ന നടി പലപ്പോഴും വിവാദങ്ങളിൽപ്പെടാറുണ്ട് . നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്കെതിരെ ആരോ ചാരപ്പണി ചെയ്യുന്നുണ്ടെന്നും തന്റെ വിവരങ്ങൾ ചോരുന്നുണ്ടെന്നും നടി വെളിപ്പെടുത്തി. നിർമ്മാതാവായ ഭാര്യ തന്നെ ഈ പെരുമാറ്റത്തിന് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇത് രണ്‍ബീര്‍ കപൂര്‍- ആലിയ താരദമ്പതിമാരെ ഉദ്ദേശിച്ചാണ് കങ്കണയുടെ പോസ്റ്റ് എന്നാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ആരോപണം. ഇതിനായി കങ്കണയുടെ പോസ്റ്റിനെ ആധാരമാക്കി തെളിവുകളും നിരത്തുന്നുണ്ട്.

‘താന്‍ എവിടെ പോയാലും തന്നെ ഒരാള്‍ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നുവെന്നാണ് കങ്കണ പറയുന്നത്. റോഡില്‍ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാര്‍ക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങള്‍ പകര്‍ത്തുകയാണെന്നും കങ്കണ പറയുന്നു. തന്റെ ഷെഡ്യൂളുകള്‍ എങ്ങനെയാണ് ഈ ചാരന്‍മാര്‍ക്ക് ലഭിക്കുന്നതെന്നും രഹസ്യമായി പകര്‍ത്തുന്ന ഈ ചിത്രങ്ങള്‍ കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്നും കങ്കണ ചോദിക്കുകയാണ്. എന്റെ വാട്‌സാപ്പ് വിവരങ്ങളും പ്രൊഫഷണല്‍ ഡീലുകളും വ്യക്തിജീവിതത്തിലെ ചില വിവരങ്ങള്‍ പോലും ചോര്‍ന്നതായി ഉറപ്പുണ്ട്. ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് എന്നെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു.

സ്വജനപക്ഷപാത മാഫിയയുടെ കോമാളി വേഷം കെട്ടിയ ആളാണ് ഇത്. സിനിമാ മേഖലയില്‍ നിന്നുള്ള അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാതാവാകാനും കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും എന്നെ പോലെ വസ്ത്രം ധരിക്കാനും എന്റെ വീടിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ വരെ അയാളിപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ്. മാത്രമല്ല എന്റെ സ്വന്തം സ്‌റ്റൈലിസ്റ്റുകളെയും വീട്ടിലുള്ളവരെ പോലും വിലക്കെടുത്തിരിക്കുകയാണ്. വര്‍ഷങ്ങളായി എന്റെ സ്‌റ്റൈലിസ്റ്റായിരുന്നുവര്‍ ഇപ്പോള്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു.

നടനായ ഭര്‍ത്താവിന്റെ ഇത്തരം പ്രവൃത്തികള്‍ ഭാര്യ അംഗീകരിച്ച് കൊടുക്കുന്നതിനെയും നടി എതിര്‍ക്കുന്നുണ്ട്. ‘എന്റെ സഹോദരന്റെ വിവാഹസത്ക്കാരത്തിന് ഞാന്‍ ഉടുത്തിരുന്ന അതേ സാരിയാണ് അവള്‍ സ്വന്തം വിവാഹത്തിന് പോലും ധരിച്ചിരുന്നത്. ഇതൊക്കെ വിചിത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് അറിയുന്ന സിനിമ വസ്ത്രാലങ്കാരം ചെയ്യുന്ന എന്റെ സുഹൃത്ത് അടുത്തിടെ എന്നോട് പിണങ്ങി പോയി. യാദൃശ്ചികമെന്നോണം അവനിപ്പോള്‍ ഇതേ ദമ്പതികള്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നത്. എനിക്ക് ഫണ്ട് നല്‍കുന്നവരും ബിസിനസ് പങ്കാളികളും ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകള്‍ ഉപേക്ഷിക്കുകയാണ്. എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിലാക്കാനും അയള്‍ ശ്രമിക്കുന്നു… എന്നും കങ്കണ ആരോപിക്കുന്നു.

ആ നടനും ഭാര്യയും ഒരേ കെട്ടിടത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായിട്ടാണ് താമസിക്കുന്നത്. ഇതുപോലെ വേണ്ടെന്ന് അവള്‍ പറയണമെന്നും അവനെ നിരീക്ഷിക്കണമെന്നും ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്. അയാള്‍ക്ക് എങ്ങനെയാണ് ഇത്തരം ഡാറ്റകള്‍ ലഭിക്കുന്നതെന്നും അന്തെിനാണ് ഉപയോഗിക്കുന്നതെന്നും ശ്രദ്ധിക്കണം. കാരണം അയാള്‍ കുഴപ്പത്തിലായാല്‍ അവളും കുഞ്ഞും കുഴപ്പത്തിലാവും. അവള്‍ അവളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഭര്‍ത്താവ് നിയമവിരുദ്ധമായി ഒന്നിലും ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും പറഞ്ഞാണ് കങ്കണ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേ സമയം കങ്കണയുടെ പോസ്റ്റ് വളരെ കുറച്ച് സമയത്തിനുള്ളില്‍ വൈറലായി മാറിയിരിക്കുകയാണ്. നടി പോസ്റ്റിലൂടെ ലക്ഷ്യം വെച്ച താരദമ്പതിമാര്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല . എന്നാൽ സഹോദരന്റെ വിവാഹസത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോള്‍ഡന്‍ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കുഞ്ഞിന് ജന്മം കൊടുത്തതിനെ പറ്റിയും നടി സൂചിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ആലിയ ഭട്ടാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്.ഇതെല്ലാമാണ് രണ്‍ബീറിനെയാണ് കങ്കണ ലക്ഷ്യം വെച്ചതെന്ന ആരോപണം ഉയരാൻ ഉള്ള കാരണം.

Continue Reading
You may also like...

More in Bollywood

Trending