
News
മനസ് ചോദിച്ചപ്പോൾ കാലുമാറി മണവാട്ടി ;പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ!
മനസ് ചോദിച്ചപ്പോൾ കാലുമാറി മണവാട്ടി ;പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ!

By
വല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് മലയാളികൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.സിനിമ പോലെ ആയിരിക്കുകയാണ് ഇപ്പോൾ ജീവിതവും.പലപ്പോഴും സിനിമയോട് യോജിച്ച വാർത്തകളാണ് നാം ഇന്ന് കേൾക്കുന്നത്.ജീവിതം തന്നെ സിനിമയാകുകയാണല്ലോ അല്ലെ.ഇപ്പോഴിതാ നമ്മൾ സിനിമയിൽ കാണുന്നപോലെ വിവാഹത്തിനിടെ കല്യാണച്ചെക്കനെ ഇഷ്ടമല്ലെന്നു പറഞ്ഞു തുടർന്നുണ്ടായ സഭാവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വാഗമണ്ണിലെ ഒരു കല്യാണക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പ് ഹൈറേഞ്ചിലെ ഒരു പള്ളിയില്‍ മനസമ്മതത്തിനിടെ നടന്ന നാടകീയ രംഗങ്ങളായിരുന്നു സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. വരനെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന പുരോഹിതന്റെ ചോദ്യത്തിന് ചടങ്ങിനെത്തിയവരെ ഞെട്ടിച്ച് വധു ഇഷ്ടമല്ലെന്ന് തുറന്നടിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംഭവം.
വിവാഹം മുടങ്ങിയതോടെ വരന്റേയും വധുവിന്റേയും ഒപ്പമെത്തിയവര്‍ തമ്മില്‍ തര്‍ക്കമായി. പ്രശ്നം വഷളാകാതിരിക്കാന്‍ പോലീസിനും ഇടപെടേണ്ടി വന്നു. വിവാഹത്തിന് ഇഷ്ടമല്ലെന്ന യുവതിയുടെ മറുപടി ആദ്യം തമാശയാണെന്നാണ് ചടങ്ങിനെത്തിയവര്‍ കരുതിയത്. എന്നാല്‍ വധു വീണ്ടും അഭിപ്രായത്തില്‍ ഉറച്ചു നിന്നതോടെയാണ് കളി കാര്യമാണെന്ന് വ്യക്തമായത്. ഇതിനിടെ വരനെ ബന്ധുക്കള്‍ പള്ളിയില്‍ നിന്നും മാറ്റി നിര്‍ത്തി ആശ്വസിപ്പിച്ചു. ഒടുവില്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. യുവതിയുടെ വീട്ടുകാര്‍ ചതിച്ചുവെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആരോപണം.
പെണ്‍കുട്ടിയെ വനിത പോലീസിന്റെ അകമ്പടിയോടെ സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇരു കൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും നഷ്ടപരിഹാരം വേണമെന്ന നിലപാടില്‍ വരന്റെ വീട്ടുകാര്‍ ഉറച്ചു നിന്നു. ഇതിനിടെ പെണ്‍കുട്ടി തന്റെ നിലപാട് വെളിപ്പെടുത്തി. മറ്റൊരു യുവാവുമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഇതു നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നെന്നും പോലീസിനോട് ഇവര്‍ വെളിപ്പെടുത്തി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പ്രതിക്കൂട്ടിലായി. ഒടുവില്‍ വരനും കൂട്ടര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്നു പറഞ്ഞ് ഇവര്‍ തലയൂരി. യുവാവിന്റെ ബന്ധുക്കള്‍ വഞ്ചനാക്കുറ്റം ആരോപിച്ച് കേസും കൊടുത്തു.
ക്ലൈമാക്സിലാണ് കഥയിലെ ട്വിസ്റ്റ്. വീട്ടിലെത്തി ഏതാനും ദിവസത്തിനുള്ളില്‍ പ്രണയിച്ചിരുന്ന യുവാവിനോടൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോകുകയും ചെയ്തു. ഏതായാലും പള്ളിയിലെ നാടകീയ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
bride said not consent to marriage
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...