Connect with us

ഭാനുപ്രിയക്ക് പിന്നാലെ രഞ്ജിത ബാലപീഡനത്തിനു അകത്താകുമോ ? അശ്ളീല വീഡിയോ പുറത്തായിട്ടും നടി ആശ്രമത്തിൽ !

News

ഭാനുപ്രിയക്ക് പിന്നാലെ രഞ്ജിത ബാലപീഡനത്തിനു അകത്താകുമോ ? അശ്ളീല വീഡിയോ പുറത്തായിട്ടും നടി ആശ്രമത്തിൽ !

ഭാനുപ്രിയക്ക് പിന്നാലെ രഞ്ജിത ബാലപീഡനത്തിനു അകത്താകുമോ ? അശ്ളീല വീഡിയോ പുറത്തായിട്ടും നടി ആശ്രമത്തിൽ !

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു ജോലിയ്ക്ക് നിർത്തിയെന്ന കേസിൽ നടി ഭാനുപ്രിയയ്ക്കെതിരെ ജുവനൈൽ വകുപ്പ് പ്രകാരം കേസ് നടക്കുകയാണ് . അതിനു പിന്നാലെയാണ് നടി രഞ്ജിതയുടെ ബാല പീഡന വാർത്തകൾ പുറത്തു വരുന്നത് . ആൾദൈവം നിത്യാനന്ദയുടെ ഒപ്പം ചേർന്ന് ആശ്രമത്തിലെ കുട്ടികളെ നടി പീഡിപ്പിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് . ഗുരുതരമായ ആരോപണവുമായി നിത്യാനന്ദയുടെ മുന്‍ ശിഷ്യ രംഗത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത് . കനേഡിയന്‍ സ്വദേശിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സാറയുടെ ആരോപണം.

ആശ്രമത്തില്‍ കൊച്ചു കൂട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും നിത്യാനന്ദയുടെ സഹായിയായ രഞ്ജിതയാണ് അതിന് മുന്‍കൈയെടുക്കുന്നതെന്നും സാറാ സ്റ്റെഫാനി ആരോപിച്ചു.ഏഴ് വര്‍ഷത്തോളം ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്‌റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. പതിമൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് സ്റ്റെഫാനി പറയുന്നു. കുട്ടികളെ പൂട്ടിയിട്ട് അടിമകളാക്കി അനുസരിപ്പിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇതിന് രഞ്ജിതയാണ് നിത്യാനന്ദയ്ക്ക് എല്ലാ സഹായവും ചെയതുകൊടുക്കുന്നത്. എല്ലാം തിരിച്ചറിഞ്ഞതിനുശേഷം ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു- സാറാ സ്‌റ്റെഫാനി ആരോപിച്ചു.

തെന്നിന്ത്യൻ സിനിമയുടെ ഒഴിവാക്കാനാകാത്ത ഭാഗമായിരുന്നു ഒരു സമയത് നടി രഞ്ജിത. പിന്നീടവർ സിനിമകളേക്കാൾ വിവാദങ്ങളിലാണ് നിറഞ്ഞു നിന്നത്. സ്വായമി നിത്യാനന്ദയുടെ ഒപ്പമുള്ള ലൈംഗീക വിഡിയോ പുറത്തായതോടെ രഞ്ജിത വാർത്തകളിൽ നിറഞ്ഞു

രഞ്ജിതയുടെ ആദ്യകാല പേര് ശ്രീവല്ലിയെന്നാണ്. ആന്ധ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ നന്ദി പുരസ്‌കാരം നേടിയ ഈ അഭിനേത്രിയ്ക്ക് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ പി. ഭാരതിരാജയാണു രഞ്ജിത എന്ന പേരു നല്‍കിയത്. ഇദ്ദേഹം തന്നെയാണ് 1992ല്‍ നാടോടി തെന്‍ഡ്രല്‍ എന്ന ചിത്രത്തിലൂടെ രഞ്ജിതയെ തമിഴില്‍ അവതരിപ്പിച്ചത്.

1996ല്‍ എസ്.വി. കൃഷ്ണ റെഡ്ഡിയുടെ തെലുങ്ക് സിനിമയായ ‘മാവിച്ചിഗുരു’ എന്ന സിനിമയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഇവര്‍ക്കു ലഭിച്ചു. സിനിമയില്‍ തിളങ്ങുന്നതിനിടെയാണ് സൈനിക മേജര്‍ രാകേഷ് മേനോനെ നടി വിവാഹം കഴിച്ചത്.

കോളജ് കാലം മുതല്‍ പരസ്പരം അറിയാമായിരുന്ന ഇരുവരും 2000-ല്‍ വിവാഹിതരായി. എന്നാല്‍ 2007ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും കുറച്ചു നാല്‍ മാറിനിന്ന നടി പിന്നീട് നായികയില്‍നിന്നും സഹനടിയിലേക്ക് ഒതുങ്ങികൊണ്ട് രണ്ടാം വരവും നടത്തി. സിനിമയ്ക്കൊപ്പം തമിഴ് സീരിയലുകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതോടെ സിനിമാ മേഖലയില്‍ നിന്നും അകന്ന രഞ്ജിത സ്വാമി നിത്യാന്ദയുടെ ആശ്രമത്തില്‍ ശിഷ്യയാകുകയും മാ ആനന്ദമയിയായി മാറുകയും ചെയ്തു.

സ്വാമിക്കൊപ്പമുള്ള താരത്തിന്റെ ലൈംഗിക വീഡിയോ പുറത്തു വന്നതോടെ നടി വിവാദത്തിലായി. ഏഴു വര്‍ഷത്തിനു മുന്പ് ഇറങ്ങിയ വീഡിയോ കെട്ടി ചമച്ചത് ആണെന്ന വാദമാണ് നടി ഉയര്‍ത്തിയത്. എന്നാല്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നു. എന്നാല്‍ ഈ കേസുകളെല്ലാം ആളുകളുടെ മറവിയിലേക്കു പോയതോടെ വീണ്ടും ആശ്രമത്തില്‍ സജീവമാകുകയാണ് നടി.കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുന്പ് അമിത വേഗത്തില്‍ വന്ന താരത്തിന്റെ വാഹനം അപകടത്തില്പ്പെട്ടതും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ആളുകള്‍ വാഹനം കയ്യേറ്റം ചെയ്തതും വാര്‍ത്തയായിരുന്നു.

renjitha controversy

Continue Reading
You may also like...

More in News

Trending

Recent

To Top