
Malayalam Breaking News
താരവും താരപുത്രനും നേർക്കുനേർ വരുമ്പോൾ !
താരവും താരപുത്രനും നേർക്കുനേർ വരുമ്പോൾ !
Published on

By
ഇന്ന് രണ്ടു ചിത്രങ്ങളാണ് പ്രതീക്ഷകൾ ഉയർത്തി തിയേറ്ററുകൾ എത്തുന്നത് . ഗാനഗന്ധർവനും മനോഹരവും. ഒരു അവകാശ വാദവുമില്ലാതെയുമാണ് ഇരു ചിത്രങ്ങളും തിയേറ്ററിൽ എത്തുന്നത് . കലാസദൻ ഉല്ലാസായി മമ്മൂട്ടി ഗാനഗന്ധർവനിൽ എത്തുമ്പോൾ മനുവെന്ന കഥാപാത്രമായാണ് വിനീത് ശ്രീനിവാസൻ മനോഹരത്തിൽ അവതരിപ്പിക്കുന്നത് .
താരവും താര പുത്രനും നേർക്കുനേർ എത്തുമ്പോൾ ആര് നേടും എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ . ഗാനഗന്ധർവൻ
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത് .ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ‘ഗാനഗന്ധര്‍വ്വനി’ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക.
പോസ്റ്റർ ഡിസൈൻ കലാകാരനായ തനി നാട്ടിന്‍പുറത്തുകാരനായി വിനീത് ശ്രീനിവാസൻ എത്തുന്ന ചിത്രമാണ് മനോഹരം . പാലക്കാടൻ ഗ്രാമ ഭംഗിയിൽ അതി മനോഹരമായി കഥപറയാൻ ഒരുങ്ങുകയാണ് മനോഹരം .
അന്‍വര്‍ സാദിക്ക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസ് ആണ് നായികയായെത്തുന്നത്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും അന്‍വര്‍ സാദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ജെബിന് ജേക്കബാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
പതിനെട്ടാം പടി , ഉണ്ട , യാത്ര , പേരന്പ് , മധുരരാജാ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ . അരവിന്ദന്റെ അതിഥികൾ , തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പിന്‍ബലത്തോടെയാണ് വിനീത് ശ്രീനിവാസൻ എത്തുന്നത് . എന്തായാലും കാതർക്കം പ്രേക്ഷക വിധിക്കായി !
ganagandhavan and manoharam releasing today
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...