Connect with us

ആരെന്തൊക്കെ പറഞ്ഞാലും റിമി ടോമി ഹാപ്പിയാണ് ! പൊട്ടിച്ചിരിയോടെ പൊട്ടിച്ചിരി ! വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ് !

Malayalam Breaking News

ആരെന്തൊക്കെ പറഞ്ഞാലും റിമി ടോമി ഹാപ്പിയാണ് ! പൊട്ടിച്ചിരിയോടെ പൊട്ടിച്ചിരി ! വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ് !

ആരെന്തൊക്കെ പറഞ്ഞാലും റിമി ടോമി ഹാപ്പിയാണ് ! പൊട്ടിച്ചിരിയോടെ പൊട്ടിച്ചിരി ! വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ് !

വിവാഹ മോചനത്തോടെ റിമി ടോമി എന്നും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ് . റിമിയുടെ എല്ലാ പുതിയ വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കാറുണ്ട് . വിവാഹ മോചന ശേഷം വളരെ സന്തോഷത്തിലാണ് റിമി .

വിദേശ യാത്രകളും ആഘോഷങ്ങളുമൊക്കെയായി ജീവിതം അടച്ചു പൊളിക്കുകയാണ് റിമി. ഇപ്പോൾ തന്റെ പൊട്ടിച്ചിരികൾ എല്ലാം കൂടി ഒരു കൊളാഷ് ആയി പങ്കു വച്ചിരിക്കുകയാണ് റിമി ടോമി .

കോമഡി റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി തുടരുകയാണ് റിമി ടോമി . വിവാഹമോചനം വാർത്ത ആയതോടെ റിമി ടോമിയുടെ ഓരോ വാക്കുകളും വാർത്ത ആകുകയാണ്. ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലൂടെ റിമി പറഞ്ഞ വിവാഹ ജീവിതത്തെ കുറിച്ചുള്ള വാക്കുകൾ സജീവമാകുകയാണ്.

കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നു ആണ് ഒരിക്കൽ റിമി ടോമി പറഞ്ഞത് . മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു റിമി ടോമിയുടെ പരാമർശം. ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോഴാണ് റിമി ഇങ്ങനെ പറഞ്ഞത്.

റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കെട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും. വിജിക്കു വരുന്ന വ്യക്തി അങ്ങനെ ഒരാളാണെന്നു അറിഞ്ഞതിൽ സന്തോഷമുണ്ട്.’

ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു വൈക്കം വിജയലക്ഷ്മി. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെതാണ് റോയ്‌സ് . അതുകൊണ്ടു തന്നെ റിമിയുടെ ഈ വാക്കുകൾ ഇപ്പോൾ ചർച്ചയാകുകയാണ്. സമ്പത്ത് ഉണ്ടായിട്ടും ആഗ്രഹിച്ചത് പോലെ റിമിക്ക് ജീവിതം ലഭിച്ചില്ല എന്നതും ഈ വാക്കുകളിൽ ധ്വനിക്കുന്നുണ്ട്.

rimi tomy’s instagram post

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top