
Malayalam
വിനീത് ശ്രീനിവാസനൊപ്പം ‘മനോഹരം’മനോഹരമാക്കാൻ മോഹൻലാലും!
വിനീത് ശ്രീനിവാസനൊപ്പം ‘മനോഹരം’മനോഹരമാക്കാൻ മോഹൻലാലും!

By
വിനീത് നായകനാകുന്ന പുതിയ ചിത്രമാണ് മനോഹരം. ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
‘അരവിന്ദൻ്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് മനോഹരം. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിനീത് നായകനായി അഭിനയിക്കുന്നത്.’
മനോഹരത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ‘തേന്‍തുള്ളി വീണെന്നോ.’ എന്നു തുടങ്ങുന്ന മനോഹര വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സഞ്ജീവും ശ്രേതാ മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളുടെ വരികള്‍ക്ക് സഞ്ജീവാണ് ഈണം പകര്‍ന്നിരിക്കുന്നത്.
ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മനോഹരം. ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അപര്‍ണ ദാസ് നായികയാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പരംബോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും അണിനിരക്കുന്നു.
ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബിന് ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.
manoharam movie song released by mohanlal
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...