Connect with us

ലാലേട്ടാ നിങ്ങൾ നിങ്ങളുടെ വില കളയരുത്; മോഹൻലാലിന് ആരാധകരുടെ വിമർശനം!

Malayalam

ലാലേട്ടാ നിങ്ങൾ നിങ്ങളുടെ വില കളയരുത്; മോഹൻലാലിന് ആരാധകരുടെ വിമർശനം!

ലാലേട്ടാ നിങ്ങൾ നിങ്ങളുടെ വില കളയരുത്; മോഹൻലാലിന് ആരാധകരുടെ വിമർശനം!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്.തന്റെ പിറന്നാൾ ഗുജറാത്തിലാണ് മോദി ആഘോഷിച്ചത്. പ്രധാനമന്ത്രി
നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാലുമെത്തി . ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ അശംസിച്ചത്. ‘നരേന്ദ്ര മോദിജി, താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ’യെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
ജന്മദിനത്തിൽ മോദിയുടെ ഒപ്പമുള്ള ഒരു ചിത്രം മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് ആശംസ അറിയിച്ചത് . ഒപ്പം ഒരു സമ്മാനവും നല്കുന്നുണ്ട് .എന്നാൽ ഫോട്ടോയ്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.ഏറെയും താരത്തിനെ കളിയാക്കിയും വിമർശിച്ചുമുള്ളതാണ് .

ലാലേട്ടാ നിങ്ങൾക് മലയാളികൾക്കിടയിൽ ഇപ്പൊ ഒരു നല്ല പേരുണ്ട് വെറുതെ അത് മൂപ്പർടെ കൂടെ കുടി കളയണോ ,ആ തൃശൂർ ഞാനിങ്ങേടുക്കുവാ എന്ന് പറഞ്ഞ ആളെ പോലെ ആകും .വെറുതെ നിങ്ങളുടെ വില കളയണ്ട.,നടന വിസ്മയവും ദുരന്ത വിസ്മയവും ഒരൊറ്റ ഫ്രെയിമിൽ,ലാലേട്ടാ നിങ്ങൾ സംഗിയായോ എന്നൊക്കെയാണ് കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത് .എന്നാൽ നിരവധി സപ്പോർട്ടുകളും ഫോട്ടോയിക്ക് ലഭിക്കുന്നുണ്ട്. മലയാള സിനിമ ലോകത്ത്‌ നിരവധി ആരാധകരുള്ള നടനാണ് മോഹൻലാൽ .അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് വലിയ സപ്പോർട്ടും ആരാധകർ നൽകാറുണ്ട്.എന്നാൽ ഇപ്പോൾ താരം ബി.ജെ.പി.യിൽ ചേർന്നോ, മോഡി ഫാൻ ആണോ എന്ന് തുടങ്ങിയ സംശയത്തിലാണ് ആരാധകർ.

സിനിമാതരാം സുരേഷ്‌ഗോപി ബി.ജെ.പി.ൽ ചേർന്നത് സിനാമാ ലോകത്തിനുപുറത്തും അകത്തും വിമർശനങ്ങൾ ഉയർന്നിരുന്നു.വൻ ആരാധക നിരയുള്ള താരത്തിന് ഇത് ഒരു വലിയ തിരിച്ചടിയാവുകയും ചെയ്തു.ഈ വിഷയം ചൂണ്ടക്കാട്ടിയും ആരാധകർ മോഹൻലാലിനെ വിമർശിക്കുന്നുണ്ട്.എന്തായാലും സംഭവം ആരാധകരെ സങ്കടപെടുത്തിയെന്ന് സാരം .എന്നാൽ ഇതുവരെ മോഹൻലാൽ ഇതിന് പ്രതികരിച്ചിട്ടില്ല. ബിജെപിക്കാരനല്ലെങ്കിലും മോഡിയെയിഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം തന്നെ പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജമദിനമായിരുന്നു ഇന്നല.തന്റെ ജന്മദിനം അമ്മയോടൊപ്പം ആഘോഷിക്കാൻ മോധി അഹമ്മദാബാദിൽ എത്തിയിരുന്നു . ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ ഡാമിൽ സംഘടിപ്പിക്കുന്ന നമാമി ദേവി നര്‍മ്മദാ മഹോത്സവത്തിലും മോദി പങ്കെടുത്തു.

mohanlal with narendra modi instagram post

More in Malayalam

Trending

Recent

To Top