Connect with us

നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശി ഇല്ല;ഷീലു എബ്രഹാം!

Malayalam

നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശി ഇല്ല;ഷീലു എബ്രഹാം!

നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശി ഇല്ല;ഷീലു എബ്രഹാം!

മലയാള സിനിമയിൽ വളരെ നല്ല നടിയാണ് ഷീലു എബ്രഹാം.നല്ല നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ്.താരം ശ്രദ്ധേയമായത് പുതിയ നിയമം എന്ന ചിത്രത്തിലൂടെ ആയിരുന്നു.വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.മറ്റുള്ളവേഷങ്ങളിൽ നിന്നും പോലീസ് വേഷമായിരുന്നു താരത്തിന് കൂടുതൽ അനുയോജ്യമായത്.’ നായികയായി മാത്രമേ ഞാന്‍ അഭിനയിക്കുന്നു എന്ന് പറയാന്‍ മാത്രം ഞാന്‍ അത്ര ലെവല്‍ ഉള്ള നടിയല്ല. നല്ല കാമ്ബുള്ള കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഞാന്‍ അഭിനയിക്കും .പട്ടാഭിരാമന്‍ സിനിമയില്‍ ജയറാമിന്റെ നായികയായിരുന്നതു കൊണ്ട് ഇനിയും നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും എനിക്കില്ല. എനിക്ക് എല്ലാ റോളുകളും ചെയ്യാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ട്.’ ‘ ഒരു സ്ത്രീയ്ക്ക് ഏതു പ്രായത്തിലും ചെയ്യാനുള്ള കഥാപാത്രവും ഒരു സിനിമയില്‍ ഉണ്ട്.

മലയാള സിനിമയിൽ ചെറുത്തുമായി പൊരുപാട് വേഷങ്ങളുണ്ട് .അതിപ്പോ അമ്ബതു വയസ്സുള്ള ഒരു നടിയ്ക്ക് വേണമെങ്കിലും അഭിനയിക്കാം. ഞാന്‍ വളരെ ജെനുവിന്‍ ആയി സംസാരിക്കുന്ന പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്, എന്നാല്‍ നടിയായ ശേഷം ചില സമയങ്ങളില്‍ ഈ ജനുവിനിറ്റി വേണം എന്ന് തോനുന്നില്ല അതിനുദാഹരണമാണ് ഞാന്‍ നേരിട്ട മുലയൂട്ടല്‍ വിവാദം. എന്താണോ നമ്മള്‍ക്ക് തോനുന്ന സത്യങ്ങള്‍ അത് നമ്മള്‍ പറയാന്‍ വെമ്ബുന്നുണ്ടെങ്കില്‍ മിതത്വം പാലിക്കുന്നതാണ് നല്ലത്. ഒരു വ്യക്തി എന്ന നിലയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഒരു സംഘടന വേണമെന്ന് തോന്നിയിട്ടില്ല. ഒരുസംഘടനയുടെയും ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ല. ഒരു പ്രശ്‌നം ഉണ്ടാകുമ്ബോള്‍ പോയി ഒരു സംഘടന രൂപീകരിക്കുകയോ അതിന്റെ ഭാഗമാകുന്നതിലോ എനിക്കിഷ്ട്ടം പ്രശ്നം ഉണ്ടാകാതെ നോക്കുക എന്നതാണ്.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു ഷീലു. നിര്‍മ്മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യയായ ഷീലു വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിറഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഇവര്‍ സജീവമാണ് . പോലീസ് വേഷങ്ങള്‍ നന്നായി ഇണങ്ങുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് ഷീലുവെന്നും പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്.

about sheelu abraham

Continue Reading
You may also like...

More in Malayalam

Trending

Recent

To Top