
Articles
സിനിമ താരങ്ങളുടെ പെൺമക്കൾ എന്തുകൊണ്ട് അഭിനയലോകത്തേക്ക് വരുന്നില്ല ? കാരണം വ്യക്തമാക്കി മമ്മൂട്ടിയുടെ മകൾ !
സിനിമ താരങ്ങളുടെ പെൺമക്കൾ എന്തുകൊണ്ട് അഭിനയലോകത്തേക്ക് വരുന്നില്ല ? കാരണം വ്യക്തമാക്കി മമ്മൂട്ടിയുടെ മകൾ !

By
സിനിമ ലോകത്ത് കാലങ്ങളായി കണ്ടു വരുന്ന ഒരു രീതിയാണ് താരങ്ങളുടെ മക്കൾ സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്. അതിനു അപവാദമായി നായകന്മാരുണ്ടാവാറുണ്ട് . മലയാള സിനിമയിലും ആ രീതിക്ക് മാറ്റമൊന്നുമില്ല. മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ സൽമാൻ , മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ , ജയറാമിന്റെ മകൻ കാളിദാസ് , സുരേഷ് ഗോപിയുടെ മകൻ ഗോകുൽ തുടങ്ങി ഈ ലിസ്റ്റ് നീളുകളെയാണ് . പക്ഷെ ഇതിൽ ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്നു വച്ചാൽ താരങ്ങളുടെ പെൺ മക്കൾ സിനിമയിലേക്ക് ചുവടു വയ്ക്കുന്നില്ല. അവർ മറ്റു മേഖലകളിൽ തിരിയുന്നത് .
കടന്നു വരൻ വലിയൊരു അവസരം ഉണ്ടായിട്ടും , താരങ്ങളുടെ മക്കളായതിനാൽ മറ്റു ചൂഷണങ്ങൾ ഭയക്കേണ്ടതില്ലന്നതിനാലും എന്തുകൊണ്ട് ഇവർ സിനിമ തിരഞ്ഞെടുക്കുന്നല്ല ? അതിനുവേണ്ടി ശ്രമിക്കാൻ പോലും തയ്യാറാകാത്തതിന്റെ പൊരുൾ എന്താണെന്ന് അറിയാൻ പ്രേക്ഷകർക്ക് അതിയായ ജിജ്ഞാസയുണ്ട്.ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ മകൾ സുറുമി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്നിരിക്കുന്നത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ മറുപടിയിലാണ് താരപുത്രി തന്റെ നയം വ്യക്തമാക്കിയത്.
വാപ്പയെ പോലെയും സഹോദരൻ ദുൽഖറിനെ പോലെയും ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ തനിക്ക് ഭയമാണെന്നും അതിന് തനിക്ക് കഴിയുമെന്ന് തോന്നുന്നില്ല എന്നു സുറുമി വ്യക്തമാക്കി.ദുൽഖർനേക്കാളും നാല് വയസ്സ് മൂത്തതാണ് സുറുമി.രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റെയ്ഹാൻ സഹീദിന്റെ ഭാര്യ കൂടിയാണ് സുറുമി.അച്ഛന്റെയും സഹോദരന്റെയും മേഖലയിൽ നിന്നും വളരെ വ്യത്യസ്തമായ ‘വര’ മേഖലയിൽ ഏറെ പ്രാവണ്യം ഉള്ള ആളാണ് സുറുമി.
ക്യാമറയ്ക്ക് മുന്നിൽ എത്തിയില്ലെങ്കിലും ഫോട്ടോഗ്രാഫി മേഖല താൽപര്യമുണ്ടെന്നും എന്നാൽ ഒരു ചിത്രമെങ്കിലും തനിക്ക് നന്നായി എടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല എന്നും സുറുമി വ്യക്തമാക്കി.എന്തെങ്കിലും ആകണം എന്ന് പറഞ്ഞു പിതാവ് മമ്മൂട്ടി തന്നെ ഒരിക്കലും നിർബന്ധിച്ചിട്ടില്ല എന്നും എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്നും അതുകൊണ്ട് താൻ തിരഞ്ഞെടുത്ത മേഖലയാണ് ചിത്രരചനാ മേഖലയെന്നും സുറുമി വെളിപ്പെടുത്തി.
ചെറുപ്പം മുതലേ ചിത്രരചന മേഖലയോട് താല്പര്യം കാണിച്ചിട്ടുണ്ട് അതിനെ കുടുംബാംഗങ്ങൾ മുഴുവൻ പൂർണമായും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അതുകൊണ്ടൊക്കെ തന്നെ താല്പര്യം മുഴുവൻ വര മേഖലയോട് തന്നെയാണ്.ലണ്ടനിൽ പഠനം പൂർത്തിയാക്കിയ സുറുമി വിവാഹം കഴിച്ചിരിക്കുന്നത് രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റെയ്ഹാൻ സഹീദിനെയാണ്.സിനിമയിലേക്ക് കടന്ന് വരാത്തതിന്റെ കാരണം വ്യക്തമാക്കിയ സുറുമി രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.
daughters of film stars and flm industry
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...