‘എനിക്ക് ഭയമാണ്; ‘എനിക്ക് ഭയമാണ്; സിനിമയിലേക്ക് എന്തുകൊണ്ട്കടന്നുവരുന്നില്ലെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മകളുടെ മറുപടി ; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ദുല്‍ഖര്‍നേക്കാളും നാല് വയസ്സ് മൂത്തതാണ് മമ്മൂട്ടിയുടെ മകൾ സുറുമി. പ്രശസ്തനായ ഹാര്‍ട്ട് സര്‍ജന്‍ മുഹമ്മദ് റെയ്ഹാന്‍ സഹീദാണ് സുറുമിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് സുറുമി. ഇപ്പോഴിതാ മലയാളസിനിമയിലേക്ക് എന്തുകൊണ്ട് കടന്നുവരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി. ‘വാപ്പയെ പോലെയും ദുല്‍ഖറിനെ പോലെയും ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ ഭയമാണ്. അതിന് എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഫോട്ടോഗ്രാഫി മേഖല താല്‍പര്യമുണ്ട്. എന്നാല്‍ ഒരു ചിത്രമെങ്കിലും നന്നായി എടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. എന്തെങ്കിലും ആകണം എന്ന് പറഞ്ഞു വാപ്പ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല.
എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതുകൊണ്ട് തിരഞ്ഞെടുത്ത മേഖലയാണ് ചിത്രരചനാ മേഖല. ചെറുപ്പം മുതലേ ചിത്രരചന മേഖലയോട് താല്പര്യം കാണിച്ചിട്ടുണ്ട്. അതിനെ കുടുംബാംഗങ്ങള്‍ മുഴുവന്‍ പൂര്‍ണമായും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ താല്പര്യം മുഴുവന്‍ വര മേഖലയോട് തന്നെയാണ്.”സുറുമി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരപുത്രിയുടെ മറുപടി.
surumi- mammotty’s daughter reacts