മലയാള സിനിമയുടെ നെടുംതൂണായി മാറിയ മമ്മൂട്ടിക്ക് , ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കക്ക് ഇന്ന് 68 വയസ് തികയുകയാണ്. പ്രായം വെറും അക്കങ്ങൾ മാത്രമെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് മമ്മൂട്ടി ! അറുപത്തിയെട്ടാം വയസിലും അദ്ദേഹം തന്റെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിൽ ആക്ഷനും ഫൈറ്റുമൊക്കെയായി നിറഞ്ഞു നിൽക്കുകയാണ്.
വക്കീലാകാൻ പോയ മുഹമ്മദ് കുട്ടി മലയാള സിനിമയുടെ താര രാജാവായത് ഒറ്റ രാത്രി കൊണ്ടല്ല.കലയെ സ്നേഹിച്ച , നടനാവണം എന്ന് മനസിൽ ഉറപ്പിച്ച , വിമര്‍ശനങ്ങളെ അതിജീവിച്ച നാല്പത് വർഷങ്ങൾ കൊണ്ടാണ്.
മലയാളികളുടെ സ്നേഹമേറ്റു വാങ്ങി കോട്ടയം ചെമ്പു സ്വദേശിയായ മമ്മൂട്ടി ഇന്ന് നില്കുന്നത് ലോകത്തിന്റെ നെറുകയിലാണ് . മലയാളികൾ മാത്രമല്ല , അന്യഭാഷാ നടന്മാർ പോലും മമ്മൂട്ടിയെ സഹോദരനെ പോലെ , സ്നേഹിക്കുകയാണ് .
ഈ വര്‍ഷം അദ്ദേഹം തമിഴരുടെയും തെലുങ്കരുടെയും കൂടി സ്നേഹം ഏറ്റു വാങ്ങി പേരന്‍പിലൂടെയും യാത്രയിലൂടെയും. അവരുടെ മമ്മൂട്ടി സ്നേഹവും മലയാളികൾ നേരിട്ടറിഞ്ഞതാണ് . പേരന്പിൽ അന്യഭാഷയിൽ തിളങ്ങിയ മമ്മൂട്ടി മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത് . ദേശിയ പുരസ്കാര വേദി വരെ എത്തിയെങ്കിലും ആ പ്രകടനം തഴയപ്പെടുകയായിരുന്നു.
ഒരുപക്ഷെ ദേശിയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നെങ്കിൽ ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് നൽകാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനമായി മാറുമായിരുന്നു അത് . നിർഭാഗ്യവശാൽ അത് നടന്നില്ല. പക്ഷെ ആ കുറവ് ബോധമുള്ള പ്രേക്ഷകർ , ആരാധകർ എന്ന് പോലും പറയാൻ സാധിക്കില്ല അവർ നികത്തി . വിവരവും വിവേകവുമുള്ള കാഴ്ചക്കാർ മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു . എത്ര എത്ര പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടന്നത്. ഒരുപക്ഷെ അതാവും മലയാളികൾക്ക് മമ്മൂട്ടിക്ക് നല്കാൻ പറ്റിയ ഏറ്റവും വലിയ സ്നേഹ സമ്മാനം .
ഒരു മമ്മൂട്ടി ആരാധകൻ വിദേശത്ത് നടത്തിയ രസകരമായ ഒരു പിറന്നാൾ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.മമ്മൂട്ടിയുടെ ചിത്രം കാണിച്ച് ഇദ്ദേഹത്തിനെത്ര പ്രായമെന്നു ഊഹിക്കാനുള്ള അവസരം വിദേശികൾക്ക് നൽകി . അറുപത്തിയെട്ടു നികയുന്ന മമ്മൂട്ടിക്ക് 35 മുതൽ 50 വരെയാണ് പരമാവധി ആളുകൾ പ്രായം പറഞ്ഞത് . എന്നാൽ ആഫ്രിക്കന്‍ വംശജനായ ഒരാൾ മമ്മൂട്ടിയെ അറിയാമെന്നും സിനിമകൾ കണ്ടിട്ടുണ്ടെന്നും വലിയ ഇഷ്ടമാണെന്നും പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഒരു അംഗീകാരം തന്നെ ആയിരുന്നു.
മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഇന്നലെ അര്‍ധരാത്രി അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് ലൈവില്‍ കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയെ 100 കണക്കിന് ആള്‍ക്കാരെ കാണാം. മാത്രമല്ല തന്നെ കാണാനെത്തിയവരെ മമ്മൂട്ടി പുറത്തിറങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...