തീയ്യറ്ററുകളിൽ തിരയിളക്കം സൃഷ്ടിക്കാൻ പട്ടാഭിരാമൻ;നാളെ പ്രദർശനത്തിനെത്തുന്നു

ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന് ‘. ചിത്രം നാളെ പ്രദര്ശനത്തിനൊരുങ്ങുകയാണ് . ചിത്രത്തിൽ ഫുഡ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ജയറാം എത്തുന്നത് .ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്.
ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന് ആണ്.
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പട്ടാഭിരാമന്. തിങ്കള്‍ മുതല്‍ വെള്ളി വരെ , അച്ചായൻസ് , ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. സായ്കുമാര്, അനു മോള്, ജനാര്ദ്ദനന്, ദേവന്, ഹരീഷ് കണാരന്, സുധീര്‍ കരമന, പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
pattabhiraman releasing on tomorrow
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...