Connect with us

സാനിയേ അയ്യപ്പോ, ‘ശരണം’ വിളിയോടെ ആരാധകര്‍; ഏറ്റെടുത്ത് നടി

Malayalam

സാനിയേ അയ്യപ്പോ, ‘ശരണം’ വിളിയോടെ ആരാധകര്‍; ഏറ്റെടുത്ത് നടി

സാനിയേ അയ്യപ്പോ, ‘ശരണം’ വിളിയോടെ ആരാധകര്‍; ഏറ്റെടുത്ത് നടി

‘ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പന്‍. നടി പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. തേവര സേക്രട്ട് ഹാർട്സ് കോളേജിനടുത്തു പ്രവർത്തിക്കുന്ന ഒരു ബേക്കറി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സാനിയ. സാനിയേ അയ്യപ്പോ’ എന്ന ശരണം വിളിയോടെയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്.ആൾക്കൂട്ടത്തിന്റെ ശരണം വിളികൾ സാനിയയിലും നർമ്മം ഉണർത്തി.

ആരാധകരുടെ അഭ്യര്‍ഥന പ്രകാരം ചുവടുവച്ചും സിനിമാ ഡയലോഗുകള്‍ പറഞ്ഞും സെല്‍ഫി എടുത്തുമാണ് സാനിയ മടങ്ങിയത്. ‘ബാല്യകാല സഖി’യിലെ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സാനിയ വെള്ളിത്തിരയിലേക്കെത്തുന്നത്.

ക്യൂന്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. ‘ലൂസിഫറി’ലെ ജാന്‍വി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഇറങ്ങിയ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

saniya iyyapan – bakery inauguration video viral

More in Malayalam

Trending

Recent

To Top